Headlines

ബഹ്‌റൈനും കുവൈത്തും ഇടയ്ക്ക് കയറി അടിച്ചു; സഹായിച്ചത് യുഎഇ, പ്രഹരമേറ്റ് ഇറാന്‍ | Bahrain, Kuwait Struck In Iran With UAE Support; Latest Reports Mention Middle East Tension Widening


Gulf

oi-Ashif N

ഇറാന്‍ അമേരിക്ക യുദ്ധം കൊടുമ്പിരികൊണ്ട വേളയില്‍ ജിസിസി രാജ്യങ്ങളായ ബഹ്‌റൈനും കുവൈത്തും ഇറാനെതിരെ വ്യോമാക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായിട്ടാണ് ഈ രണ്ട് രാജ്യങ്ങള്‍ ഇറാനെ ആക്രമിച്ചു എന്ന വിവരം വരുന്നത്.

ഈ മാസം ആദ്യത്തിലാണ് കുവൈത്തും ബഹ്‌റൈനും ഇറാനെ ആക്രമിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും സംഭരിച്ച കേന്ദ്രമാണ് ഇവര്‍ ലക്ഷ്യമിട്ടത്. യുഎഇയാണ് ഇവര്‍ക്ക് രഹസ്യവിവരങ്ങള്‍ കൈമാറി സഹായിച്ചത് എന്നും വാര്‍ത്തയിലുണ്ട്. വ്യോമ സഹായവും യുഎഇ നല്‍കിയത്രെ. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇറാനെതിരായ യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പങ്കാളികളായിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്.

bahrain kuwait hit iran first time amid tension

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഫെബ്രുവരി 28ന് ഇറാനില്‍ ആക്രമണം നടത്തിയതോടെയാണ് ഈ യുദ്ധത്തിന്റെ തുടക്കം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും കുടുംബവും കൊല്ലപ്പെട്ട സംഭവം ലോകത്തെ ഞെട്ടിച്ചിരുന്നു. പിന്നീട് ശക്തമായ ആക്രമണവും പ്രത്യാക്രമണവും നടന്നു. ഇസ്രായേലിനെതിരെ കടുത്ത ആക്രമണമാണ് ഇറാന്‍ നടത്തിയത്. ഏറെ നാള്‍ക്ക് ശേഷം അമേരിക്കയും ഇറാനും പാകിസ്താന്റെ മധ്യസ്ഥതയില്‍ സമാധാന കരാറുണ്ടാക്കി.

എന്നാല്‍ ഈ കരാറിന് ആയുസ് കുറവായിരുന്നു. അമേരിക്ക കരാര്‍ ലംഘിച്ചു, ഇസ്രായേല്‍ ലബനാനില്‍ ആക്രമണം തുടരുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ ഹോര്‍മുസില്‍ വീണ്ടും ഇടപെടാന്‍ തുടങ്ങി. യുദ്ധം വീണ്ടും ശക്തമായി. അമേരിക്കയുടെ ആക്രമണത്തിന് ഇറാന്‍ നല്‍കിയ തിരിച്ചടി പശ്ചിമേഷ്യയിലെ അമേരിക്കന്‍ സേനാ കേന്ദ്രങ്ങളിലായിരുന്നു.

പശ്ചിമേഷ്യയില്‍ 19 ഇടങ്ങളില്‍ യുഎസ് സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്. അര ലക്ഷത്തോളം സൈനികര്‍ ഇവിടെയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആക്രമണത്തില്‍ 17 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാനിലാകട്ടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു.

വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും യുദ്ധം തുടങ്ങിയ ശേഷം ഇറാന്‍ തിരിച്ചടിച്ചത് കൂടുതലും കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലായിരുന്നു. പ്രത്യക്ഷത്തില്‍ ബഹ്‌റൈനും കുവൈത്തും യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടിട്ടില്ല. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ ഇക്കാര്യം അറിയുന്ന ഉന്നതരെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇക്കാര്യം ഇറാന്‍ മനസിലാക്കിയതു കൊണ്ടാണ് ബഹ്‌റൈനിലും കുവൈത്തിലും ശക്തമായ തിരിച്ചടി നല്‍കിയത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ യുഎഇയുടെ സഹായത്തില്‍ സൗദി അറേബ്യ ഇറാനെ ആക്രമിച്ചു എന്ന് വാര്‍ത്ത വന്നിരുന്നു. പിന്നീട് സൗദി തന്ത്രപരമായ അകലം പാലിക്കുകയാണ്. അതേസമയം, ഖത്തര്‍, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ ഇതുവരെ ഇറാനെതിരെ നീങ്ങിയിട്ടില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *