Headlines

പ്രതിഷേധചൂടറിഞ്ഞ് ബാര്‍ കൗണ്‍സില്‍, വടിയെടുത്ത് സുപ്രീംകോടതി; ബിരുദദാന ചടങ്ങ് വിലക്കില്ല | Bar Council Withdraws The Ban On Law Students Convocation Ceremony After The Protest Intensfies, Details


India

oi-Jithin TP

ഹൈദരാബാദിലെ നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് വിലക്കിയ നടപടി മരവിപ്പിച്ച് ബാര്‍ കൗണ്‍സില്‍. സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മിശ്ര പങ്കെടുക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബിരുദധാരികളുടെ എന്റോള്‍മെന്റ് തടഞ്ഞുവെക്കാന്‍ നിയമരംഗത്തെ പരമോന്നത നിയന്ത്രണ സമിതിയായ ബിസിഐ ഉത്തരവിട്ടിരുന്നു.

ഈ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസ് തന്നെ ബാര്‍ കൗണ്‍സില്‍ നടപടിക്കെതിരെ രംഗത്തെത്തി. ‘തികച്ചും അനാവശ്യമായ നടപടിയാണിത്. ഞാനും വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്തയാളാണ്. ഇത് ഞാനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംവാദമാണ്. അതില്‍ ഇടപെടാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്?’ചീഫ് ജസ്റ്റിസ് പറഞ്ഞു.

Bar Council

2026 ബാച്ച് ബിരുദധാരികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യരുതെന്ന് സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ബാര്‍ കൗണ്‍സിലിനോട് നീക്കത്തില്‍ നിന്ന് പിന്മാറാന്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മിശ്ര ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ നടപടി മരവിപ്പിക്കുന്നതായി ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയത്. തീരുമാനം അറിയിച്ച് കൊണ്ട് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

‘സീനിയര്‍ അഭിഭാഷകര്‍, അഭിഭാഷക സംഘടനയിലെ അംഗങ്ങള്‍, നിയമവിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാര്‍ എന്നിവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പരിഗണിച്ചതിനാലും ഹൈദരാബാദിലെ NALSARലെ 2026 ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങളിലോ പങ്കില്ലെന്ന് ബോധ്യപ്പെട്ടതിനാലും, ഈ വിഷയത്തിലുള്ള നടപടികള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചു,’ അദ്ദേഹം പറഞ്ഞു.

ഇനി തുടര്‍നടപടികളൊന്നും ആവശ്യമില്ല എന്നും വിദ്യാര്‍ത്ഥികളുടെ ഔദ്യോഗിക ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്ന നിമിഷം മുതല്‍ ഭരണഘടനയുടെ കാവല്‍ക്കാരായി മാറുമെന്നും അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുമ്പോഴും അത് ആദരവോടും സ്ഥാപനപരമായ മര്യാദയോടും കൂടി ആയിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ സ്വാഗതാര്‍ഹമാണ് എന്നും എന്നാല്‍ ഭരണഘടനാ സ്ഥാപനങ്ങളെ പരസ്യമായി പരിഹസിക്കുന്നത് പലപ്പോഴും വിപരീതഫലമേ ഉണ്ടാക്കൂ എന്നും മിശ്ര പറഞ്ഞു. നേരത്തെ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബാര്‍ കൗണ്‍സില്‍ ബിരുദദാന ചടങ്ങ് വിലക്കിയത്.

ചീഫ് ജസ്റ്റിസിനോടുള്ള പ്രതിഷേധം

ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിനെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ എതിര്‍ത്തത്. നീറ്റ് പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കാന്‍ സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതാണ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്.

ചീഫ് ജസ്റ്റിസില്‍ നിന്ന് നിയമബിരുദം സ്വീകരിക്കാനില്ലെന്നും മുഖ്യാതിഥിയായി ക്ഷണിക്കരുതെന്നും വിസിയോട് അഞ്ഞൂറോളം പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതികാര നടപടിയെന്നോണം വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് വിലക്കിക്കൊണ്ട് ബിജെപി എംപി കൂടിയായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സര്‍ക്കുലര്‍ ഇങ്ങനെ

ആഗസ്റ്റ് 13-നാണ് വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിര്‍ദേശം മനന്‍ കുമാര്‍ മിശ്ര എല്ലാ സംസ്ഥാനങ്ങളിലേയും ബാര്‍ കൗണ്‍സിലുകള്‍ക്ക് നല്‍കിയത്. ഒപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍വകലാശാലാ വിസിയോട് ആവശ്യപ്പെട്ടിരുന്നു.

Bar Council

മൂന്ന് ദിവസത്തിനകം സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന വ്യക്തികളെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വിസിയോട് ആവശ്യപ്പെട്ടത്. ഒപ്പം എന്‍എഎല്‍എസ്എആറില്‍ നിന്ന് 2026ല്‍ ബിരുദം നേടിയ ആരെയും ഒരു ബാര്‍ കൗണ്‍സിലിലും അഭിഭാഷകരായി എന്റോള്‍ ചെയ്യിക്കരുതെന്നാണ് അദ്ദേഹം സര്‍ക്കുലറില്‍ ആവശ്യപ്പെട്ടത്. നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബിരുദധാരികളുടെ എന്റോള്‍മെന്റ് തടഞ്ഞുവെക്കാനായിരുന്നു ഉത്തരവ്.

വടിയെടുത്ത് ചീഫ് ജസ്റ്റിസ്

ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, 2026-ലെ നല്‍സാര്‍ ബിരുദധാരികളില്‍ ബഹുഭൂരിപക്ഷവും നിരപരാധികളാണെന്നും ചീഫ് ജസ്റ്റിസിനെ അനാദരിക്കുന്ന നടപടികളില്‍ പങ്കുചേരാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ബിസിഐ അറിയിച്ചു. സര്‍ക്കുലറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണം.

നല്‍സാര്‍ വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ എതിരെ ശിക്ഷാ നടപടികള്‍ പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിസിഐയുടെ സര്‍ക്കുലറുകളില്‍ വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിച്ചതായി ബിസിഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. നടപടിയെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര തന്നെ രൂക്ഷമായി വിമര്‍ശിച്ചു.

രാജ്യമാകെ പ്രതിഷേധം

ബാര്‍ കൗണ്‍സില്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ന്നത്. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് വിലക്കിയതിനെതിരെ കനത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) അടക്കം പ്രഖ്യാപിച്ചിരുന്നു. നേരത്തെ, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ വികാസ് സിംഗ്, ബിസിഐയുടെ നടപടിയെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഒന്ന് എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.

അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശം വിനിയോഗിക്കുന്ന നിയമവിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് ഈ സമ്പൂര്‍ണ നിയന്ത്രണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വകലാശാലകള്‍ സ്വതന്ത്ര ചിന്തയ്ക്കും സംവാദങ്ങള്‍ക്കുമുള്ള ഇടങ്ങളാകണമെന്നും, ഒരു ഭരണഘടനാപരമായ അധികാരിയോട് വിയോജിച്ചതിന്റെ പേരില്‍ മാത്രം നിയമരംഗത്തേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.





Source link

Leave a Reply

Your email address will not be published. Required fields are marked *