Headlines

നടന്‍ ദേവന്‍ ബിജെപി വിട്ടു; ‘ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം ബിജെപിയില്‍ കാണുന്നില്ല’ | Actor Devan Quits From BJP, Blames Kerala BJP Has Not Vision Of Sree Narayana Guru, Details Inside


Kerala

oi-Jithin TP

ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി നടന്‍ ദേവന്‍. നിലവില്‍ ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും ഉപാധ്യക്ഷ പദവിയും രാജി വെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും എന്ന് അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന ഒരു പരിപാടിക്കിടെ പരസ്യമായാണ് താന്‍ ബി ജെ പി വിടുകയാണ് എന്ന് ദേവന്‍ പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായും വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതി വെച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാരായണ ഗുരുദേവന്‍ ദര്‍ശനങ്ങളാണ് തന്റെ രാഷ്ട്രീയം എന്നും എന്നാല്‍ അത് നടപ്പാക്കാന്‍ തനിക്ക് കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എടുത്ത തീരുമാനമാണിതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

Actor Devan

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ പ്രശ്‌നങ്ങളിലേക്ക് താനിപ്പോള്‍ കടക്കുന്നില്ലെന്നും ദേവന്‍ പ്രതികരിച്ചു. ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി പ്രവര്‍ത്തിച്ചയാളാണ് താന്‍ എന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു തന്റെ സംഭാവന ഉണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിക്കും എന്നും ദേവന്‍ അവകാശപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ ആദര്‍ശങ്ങളും ആശയങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപിയില്‍ അത് കണ്ടില്ല.

തന്റെ ലൈന്‍ ഇതല്ലെന്ന് അതോടെ തനിക്ക് മനസിലായി എന്നും ദേവന്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുന്‍പ് തന്നെ സ്വന്തം പാര്‍ട്ടിയുമായി കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വ്യക്തിയാണ് ദേവന്‍. 2004 ല്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ ആയിരുന്നു സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. 2004 ല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ നവകേരള പീപ്പള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ദേവന്‍ മത്സരിക്കുകയും ചെയ്തിരുന്നു.

2021 ല്‍ ആണ് ദേവനും പാര്‍ട്ടിയും ബിജെപിയില്‍ ലയിക്കുന്നത്. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു അന്ന് ദേവന്‍ പറഞ്ഞത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താന്‍ കെഎസ്‌യു ആയിരുന്നു എന്ന് ബിജെപി ലയന സമയത്ത് ദേവന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ് നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമാണ് 71 കാരനായ ദേവന്‍. 1984-ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ല്‍ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് നടന്‍ എന്ന നിലയിലെ ആദ്യചിത്രം. ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി.

പ്രതിനായക വേഷങ്ങളിലും തിളങ്ങിയ ദേവന്‍ ഒരുകാലത്ത് മലയാള സിനിമയിലെ സുന്ദരവില്ലന്‍ എന്ന വിശേഷണവും സ്വന്തമാക്കിയിരുന്നു



Source link

Leave a Reply

Your email address will not be published. Required fields are marked *