Headlines

ഖത്തര്‍ തിരിച്ചടി നേരിടുന്നു; ഈ വിലയ്ക്ക് എല്‍എന്‍ജി വാങ്ങാന്‍ പറ്റില്ലെന്ന് ഇറക്കുമതിക്കാര്‍, യുഎഇയും പെട്ടു | Qatar Faces Setback; Importers Seek To Reduce LNG Price, UAE Also Affected, What Are The Reasons


Gulf

oi-Ashif N

ലിക്വിഫൈഡ് നാചുറല്‍ ഗ്യാസ് (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന ജിസിസിയിലെ പ്രധാന രാജ്യങ്ങളാണ് ഖത്തറും യുഎഇയും. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഈ രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഇവരുടെ എല്‍എന്‍ജി ഇനിയും വില കുറയ്ക്കണം എന്ന് ആവശ്യപ്പെടാനിരിക്കുകയാണ് ഇറക്കുമതിക്കാര്‍. കയറ്റുമതി അസാധ്യമായ സമയം വില കുറയ്ക്കുക കൂടി ചെയ്താല്‍ വരുമാനത്തെ ബാധിക്കും.

ലോകത്തെ മൊത്തം എല്‍എന്‍ജിയുടെ അഞ്ചിലൊന്ന് കയറ്റുമതി ചെയ്യുന്നത് ഖത്തറും യുഎഇയുമാണ്. എല്‍എന്‍ജിക്ക് പുറമെ ക്രൂഡ് ഓയില്‍ കയറ്റുമതി വഴിയും യുഎഇ വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഖത്തറിന്റെ പ്രധാന വരുമാന മാര്‍ഗം എല്‍എന്‍ജിയാണ്. യുദ്ധം കാരണം കയറ്റുമതി ഏറെ നാളായി പ്രതിസന്ധിയില്‍ നില്‍ക്കവെയാണ് ഇപ്പോള്‍ വില കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നത്.

qatar uae lng price

ഹോര്‍മുസ് കടല്‍ പാത അടഞ്ഞിരിക്കുകയാണ്. ചെങ്കടലിലെ ബാബുല്‍ മന്തിബ് പാതയും അടഞ്ഞു. ഈ രണ്ട് വഴിയാണ് ജിസിസി രാജ്യങ്ങളിലെ ചരക്കുകള്‍ പുറംലോകത്തേക്ക് പോയിരുന്നത്. ഈ വഴികള്‍ അടഞ്ഞതോടെ കയറ്റുമതി ഗണ്യമായി കുറഞ്ഞു. ഇനി ചരക്കുകള്‍ എടുക്കാന്‍ വരുന്ന കപ്പലുകല്‍ എല്ലാ ഭീഷണികളും അതിജീവിച്ച് വേണം എത്താന്‍. ഇക്കാര്യമാണ് എല്‍എന്‍ജി വാങ്ങുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചരക്കു ഗതാഗതം പ്രതിസന്ധി നേരിടുന്നു, ഇന്‍ഷുറന്‍സ് നിരക്ക് കുത്തനെ കൂടിയിട്ടുണ്ട്, ജീവന്‍ അപകടത്തിലാക്കിയാണ് യാത്ര തുടങ്ങിയ കാര്യങ്ങളെല്ലാം എല്‍എന്‍ജി വില കുറയ്ക്കണം എന്ന ആവശ്യത്തിന് കാരണമായി ട്രേഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. യുഎഇക്ക് ഫുജൈറ തുറമുഖം വഴി കയറ്റുമതി സാധ്യമാണ്. എങ്കിലും ഒമാന്‍ ഉള്‍ക്കടലിലൂടെ പോകുമ്പോള്‍ ഇറാന്റെ ഭീഷണിയുണ്ട്.

ഖത്തറിന്റെ സംബന്ധിച്ച് വലിയ പ്രതിസന്ധി നേരിടുകയാണ്. ഇവരുടെ ചരക്കുകള്‍ പുറംലോകത്തേക്ക് പോകുന്നത് ഹോര്‍മുസ് വഴി മാത്രമാണ്. ഇറാന്റെ സഹകരണം ഇല്ലാതെ ഈ വഴി കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല. അമേരിക്ക യുദ്ധം അവസാനിപ്പിക്കാതെ ഹോര്‍മുസ് പാത തുറക്കില്ല എന്ന നിലപാടിലാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ എല്‍എന്‍ജി ഉല്‍പ്പാദനവും കയറ്റുമതിയും വെട്ടിക്കുറച്ചിരിക്കുകയാണ് ഖത്തര്‍.

ഈ സാഹചര്യത്തില്‍ കയറ്റുമതി കരാറിലെത്തുമ്പോള്‍ ഇന്‍ഷുറന്‍സ് ചെലവ് കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അത് അടിക്കടി ഉയരുകയാണെന്നും ഇറ്റലിയുടെ എഡിസണ്‍ സിഇഒ നിക്കോള മോണ്ടി റോയിട്ടേഴ്‌സിനോട് പറഞ്ഞു. നിലവില്‍ ഖത്തറിന്റെ എല്‍എന്‍ജിയാണ് താരതമ്യേന വിലക്കുറവ്. കാരണം, ഖത്തറിലെ എല്‍എന്‍ജിക്ക് ഉല്‍പ്പാദന ചെലവ് കുറവാണ്. യുഎഇയും വില കുറച്ചാണ് എല്‍എന്‍ജി വില്‍ക്കുന്നത്. ഇനിയും കുറയ്ക്കണം എന്നാണ് പുതിയ ആവശ്യമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അത് രണ്ടു രാജ്യങ്ങളുടെയും വരുമാനത്തെ സാരമായി ബാധിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *