കേരളത്തിൽ അതിശക്തമായ മഴ; ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെല്ലോ, സ്‌കൂളുകൾക്ക് അവധി | Very Heavy Rain In Kerala; Orange Alert In 11 Districts And Yellow Alert In Three Today, Schools Closed
Kerala oi-Nidhin Illikkambath Published: Friday, July 31, 2026, 8:16 [IST] തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലാണ് അതിശക്ത മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഇന്ന് മുതൽ നാലു ദിവസത്തേക്ക് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലവിലുണ്ടാവും. കൂടാതെ കനത്ത മഴയിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്….