Last Updated:
നിഖിൽ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തുവും നിഖിൽ ജി പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്
മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സിൽ ഒന്നായ “കരിക്ക്” ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. “ഗുഡ് ലക്ക് ചിക്കോ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേർന്ന് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോക്ടർ അനന്തു ആണ് നിർമിക്കുന്നത്. തിരുവോണം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. നിഖിൽ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തുവും നിഖിൽ ജി പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
