Headlines

തമിഴ്‌നാട്ടിലെ റോഡുകള്‍ അടിമുടി മാറും; 2 ലക്ഷം കോടിയുടെ ഹൈവേ പദ്ധതികള്‍ നടപ്പാക്കാമെന്ന് കേന്ദ്രം | Tamil Nadu Road: Centre Agrees to Implement Highway Projects Worth 2 Lakh Crore, Check Full Details Inside


India

oi-Jithin TP

സംസ്ഥാനം സഹകരിക്കുകയാണെങ്കില്‍ തമിഴ്നാടിനായി 2 ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ നടപ്പാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഹൈവേ മന്ത്രി ആധവ് അര്‍ജുന. കേന്ദ്ര റോഡ് ഫണ്ട് വിഹിതം 500 കോടി രൂപയില്‍ നിന്ന് 1,000 കോടി രൂപയായി വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് 300 കോടിയില്‍ നിന്ന് 600 കോടി രൂപയായും കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ചെന്നൈ-തിരുച്ചി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജിഎസ്ടി റോഡിലെ ചെന്നൈ-കന്യാകുമാരി ഭാഗം എട്ട് വരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്‍എച്ച്എഐയോട് സംസ്ഥാനം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അര്‍ജുന പറഞ്ഞു.

Tamil Nadu Road

‘ചെങ്കല്‍പട്ടില്‍ നിന്ന് ചെന്നൈയിലേക്കുള്ള പ്രവേശന പാത മാത്രമല്ല, പൂനമല്ലി, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് പ്രവേശന പാതകളും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി മെച്ചപ്പെടുത്തേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ലെവല്‍ ക്രോസുകളില്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഇല്ലാത്തതുമൂലം പുതുക്കോട്ടയിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ച് എംഎല്‍എ എസ്. രഘുപതി ഉന്നയിച്ച ചോദ്യത്തിന് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കുമെന്ന് അര്‍ജുന പറഞ്ഞു.

തങ്ങളുടെ മണ്ഡലങ്ങളിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് 173 എംഎല്‍എമാരില്‍ നിന്ന് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘ഇവയില്‍ ഭൂരിഭാഗം ആവശ്യങ്ങളും റെയില്‍വേ മേല്‍പ്പാലങ്ങള്‍, റിംഗ് റോഡ് പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഞങ്ങള്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കും,’ അര്‍ജുന വ്യക്തമാക്കി.

കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാലാര്‍ പാലത്തിലേക്ക് ഒരു ഉന്നതതല പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കാട്പാടി എം.എല്‍.എ. ഉന്നയിച്ച ചോദ്യത്തിന് മന്ത്രി ആദവ് അര്‍ജുന മറുപടി നല്‍കിയതോടെ, 17-ാമത് തമിഴ്നാട് നിയമസഭയുടെ ചോദ്യോത്തര വേളയ്ക്ക്തുടക്കമായി. പാലത്തിനായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

വില്ലുപുരം-മംഗളൂരു റോഡ് വികസനത്തിന്റെ ഭാഗമായി വെല്ലൂരിനായി 20.50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാല് വരി ബൈപ്പാസ് നിര്‍മ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിച്ചതെങ്കിലും, എല്ലാ കക്ഷികളിലെയും അംഗങ്ങള്‍ക്ക് അനുബന്ധ ചോദ്യങ്ങള്‍ ചോദിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയതിനാല്‍ ചോദ്യോത്തര വേള ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *