Headlines

ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം.. കേരളത്തിലേതിനേക്കാള്‍ 12000 രൂപ കുറവ്! | Gold Buying From Dubai Will Much Cheaper Than Kerala, Rs 12000 Lesser From Kerala Gold Rate


Gulf

oi-Jithin TP

സ്വര്‍ണം എന്നത് വളരെ നാളുകളായി ഇന്ത്യക്കാര്‍ക്ക് കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളെ സാകൂതം നിരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രമല്ല സ്വര്‍ംണത്തിന് വിലക്കുറവുള്ളപ്പോള്‍ വാങ്ങി വെക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫ് സ്വര്‍ണ വിപണിയിലെ ഏറ്റവും വലിയ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്.

പ്രവാസി മലയാളികള്‍ ഏറെയുണ്ട് എന്നതിനാല്‍ കേരളത്തിലെ ഉപഭോക്താക്കളാണ് ഇതില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ കേരളത്തിലേയും ഗള്‍ഫിലേയും സ്വര്‍ണ വില നിലവാരം താരതമ്യം ചെയ്താണ് പലരും പൊന്ന് വാങ്ങിക്കുന്നത്. ഇന്ത്യയിലേത് പോലെ നികുതി പോലുള്ള അധിക നിരക്കുകള്‍ ഇല്ല എന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എപ്പോഴും സ്വര്‍ണവില കുറവായിരിക്കും.

Gold Buying

ഗള്‍ഫിലെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ വിപണി ദുബായിലേതാണ്. യുഎഇയിലെ സ്വര്‍ണ വിപണിയില്‍ ഇന്ന് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 527.50 യുഎഇ ദിര്‍ഹമാണ് ഇന്നത്തെ വില. ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 488.50 ദിര്‍ഹവുമാണ് വില. ആഗസ്റ്റില്‍ ലോകത്തെമ്പാടും ഉണ്ടായ സ്വര്‍ണ വിലക്കയറ്റം ദുബായിലും പ്രതിഫലിച്ചിട്ടുണ്ട്.

എന്നിരുന്നാലും കേരളത്തെ അപേക്ഷിച്ച് ഇപ്പോഴും ഗണ്യമായ വിലക്കുറവാണ് ദുബായില്‍ സ്വര്‍ണത്തിനുള്ളത്. ദിര്‍ഹം നിരക്ക് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി കണക്കാക്കുമ്പോള്‍ ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് തന്നെയാണ് ലാഭം. നിലവില്‍ ഒരു ദിര്‍ഹത്തിന് 26.03 ഇന്ത്യന്‍ രൂപയെന്ന നിലയിലാണ് വിനിമയ നിരക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ വിലയ്ക്ക് ദുബായിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,718 രൂപ ചെലവാക്കിയാല്‍ മതി.

എന്നാല്‍ ഇന്നത്തെ വില നിലവാരം അനുസരിച്ച് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,220 രൂപയാണ് ഇന്നത്തെ നിരക്ക്. അതായത് ഒരു ഗ്രാം സ്വര്‍ണത്തിന് ദുബായിലേതിനേക്കാള്‍ 1502 രൂപ കൂടുതലാണ് കേരളത്തില്‍. ഇത് പവനിലേക്ക്, അതായത് എട്ട് ഗ്രാമിലേക്ക് മാറ്റുമ്പോള്‍ 12016 രൂപയായി വര്‍ധിക്കും. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,760 രൂപയാണ് വില.

അതേസമയം ദുബായില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണം 101744 രൂപയ്ക്ക് ലഭിക്കും. വിവാഹ പര്‍ച്ചേസ് പോലെ വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഈ വില വ്യത്യാസം വലിയ ലാഭം നല്‍കും. ദുബായില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ മൂല്യവര്‍ധിത നികുതിയും കസ്റ്റംസ് ഇറക്കുമതി തീരുവയും പരിഗണിക്കേണ്ടതുണ്ട്. എന്നിരുന്നാലും വിദേശ വിനോദസഞ്ചാരികള്‍ക്ക് യുഎഇ അഞ്ച് ശതമാനം വാറ്റ് റീഫണ്ട് നല്‍കുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും വിദേശത്ത് നിന്ന് ഇന്ത്യക്കാര്‍ക്ക് വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവരാനാകില്ല. നിലവിലെ നിയമപ്രകാരം പുരുഷന്മാര്‍ക്ക് 20 ഗ്രാം വരെയുള്ള സ്വര്‍ണാഭരണങ്ങളും സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയുള്ള സ്വര്‍ണാഭരണങ്ങളും മാത്രമെ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കസ്റ്റംസ് നിയമങ്ങള്‍ അനുവദിക്കുന്നുള്ളൂ.



Source link

Leave a Reply

Your email address will not be published. Required fields are marked *