Headlines

മമ്മൂട്ടിയാണ് ആ സമയത്ത് രക്ഷകനായത്, നടൻ ചെയ്ത സഹായങ്ങൾ..’;വെളിപ്പെടുത്തി പി ശ്രീകുമാർ|Mammootty Was the Saviour at That Time;” P Sreekumar Reveals the Help the Actor Offered


Movie News

oi-Rakhi

നടൻ മമ്മൂട്ടിയുമായുള്ള സ്നേഹ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ശ്രീകുമാർ. ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും താൻ ഇന്ന് കാണുന്ന നിലയിലെത്താൻ കാരണക്കാരൻ ആയതും അദ്ദേഹമാണെന്നും ശ്രീകുമാർ പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

‘ആദ്യത്തെ രണ്ട് സിനിമയെടുത്ത് സാമ്പത്തികമായി തകർന്ന് നിൽക്കുകയായിരുന്നു. പിടിച്ചു നിൽക്കാൻ കമേഴ്ഷ്യൽ സിനിമ എടുത്താലേ ഉള്ളൂ എന്നുള്ള അവസ്ഥയിലായി. വാടക വീട്ടിലൊക്കെ കഴിയുകയായിരുന്നു. അപ്പോഴാണ് ഈ വിവരങ്ങളൊക്കെ അറിഞ്ഞിട്ട് മമ്മൂട്ടി വിളിച്ചിട്ട് ഞാൻ ഒരു ഡേറ്റ് തരാം ഒരു പടം ചെയ്യു എന്ന് പറയുന്നത് (വിഷ്ണു എന്ന സിനിമ). അയാളാണ് എല്ലാം സംഘടിപ്പിച്ചത്, നമ്മളെ രക്ഷപ്പെടുത്തിയത് അയാളാണ് . അയാളുടെ ഉദ്ദേശം എന്ന് വെച്ചാൽ ഇതിൽ നിന്ന് കുറച്ച് കാശ് കിട്ടി അയാൾ ഒരു വീട് ഉണ്ടാക്കട്ടെയെന്നായിരുന്നു. അതിൽ നിന്ന് രക്ഷപ്പെട്ട് വരട്ടെ എന്ന് വിചാരിച്ചിട്ടാണ് അയാൾ അത് ചെയ്തത്. അത് അയാൾ ഉദ്ദേശിച്ചത് പോലെ തന്നെ സംഭവിച്ചു. നമ്മൾ തിരിച്ചു വരികയും ചെയ്തു.

mamootty-

അവസാനം ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു ഈ മമ്മൂട്ടിയെ തൂക്കി കൊന്നിടത്ത്. എന്നാലും അത് രക്ഷപ്പെട്ടു പോയി. അതിൽ നിന്നാണ് ഞാൻ പിന്നെ അഭിനയത്തിലേക്ക് തിരിയുന്നതും കാശ് ഉണ്ടാക്കുന്നതും നഷ്ടപ്പെട്ട വസ്തുക്കളൊക്കെ വാങ്ങിക്കുകയും ചെയ്യുന്നത്. വേണ്ട സമയത്തൊക്കെ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ ചെയ്ത പടത്തിന്റെ കാശ് കൊണ്ടാണ് എന്റെ മകന് എഞ്ചിനിയറിങ് പഠിക്കാനായി കഴിഞ്ഞത്. അവൻ പഴസായി വന്നപാടെ തന്നെ വിദേശത്തേക്ക് കടത്തിയതും മമ്മൂട്ടി തന്നെയാണ്. അതൊന്നും നമ്മൾ മറക്കാൻ പാടില്ല. ഇന്ന് കാണുന്ന ലെവലിലേക്ക് വരാനുള്ള ഒരു ടേണിങ് പോയിൻ്റ് ഉണ്ടല്ലോ അതൊക്കെ ഉണ്ടാക്കി വിട്ട ആളാണ് മമ്മൂട്ടി. അദ്ദേഹം എങ്ങനെ പെരുമാറിയാലും മമ്മൂട്ടിയെ ഹൃദയത്തിൽ നിന്ന് മാറ്റാൻ ആകില്ല. അയാൾ നമുക്ക് ഒരു ഉപദ്രവം ചെയ്തിട്ടില്ല.

സുരേഷ് ഗോപിയുമായിട്ടും എനിക്ക് ഭയങ്കര അടുപ്പമാണ്. ആഴ്ചയിൽ ഒരിക്കൽ എന്നെ വിളിക്കും. ഞാൻ രാഷ്ട്രീയ ഗുരു ആണൊന്നൊക്കെ ഒരിടത്ത് പ്രസംഗിച്ചു, അതെനിക്ക് ഒരുപാട് ഭയം ഉണ്ടാക്കി. നടൻ രതീഷിന്റെ ഭാര്യ മരിച്ചപ്പോൾ ഞാൻ അവിടെ ചെന്നിരുന്നു. എല്ലാവരും ഹോസ്പിറ്റലിൽ പോയിരിക്കുന്നു, സുരേഷ് അവിടെയുണ്ട്. അദ്ദഹം വളരെ വിഷാദനായിട്ട് നിൽക്കുകയാണ്. എന്താ സുരേഷ് എന്ന് ചോദിച്ചു, ചേട്ടാ എനിക്ക് രാഷ്ട്രീയത്തിൽ വരണം പ്രവർത്തിക്കണം എന്ന് ആഗ്രഹമുണ്ട് ആരും അടിപ്പിക്കുന്നില്ലെന്ന്.

ഞാൻ പറഞ്ഞു പ്രധാനമന്ത്രിയൊക്കെയായി തനിക്ക് അടുപ്പമുണ്ടല്ലോ, മിസ്ഡ് കോൾ വഴി ഒരു മെമ്പർഷിപ്പ് എടുത്തൂടേയെന്ന്. ഇയാൾ അവിടെ ഇരുന്ന് അടിച്ചു, മെമ്പർഷിപ്പ് കിട്ടി.പ പിന്നെയല്ല അയാൾ പ്രവർത്തിത്തിക്കുന്നത്. ഇയാൾ പറയുന്നത് ഞാനാണ് അതിന് കാരണക്കാരൻ എന്നാണ്. ഇയാൾ അത് വട്ടിയൂർക്കാവിൽ പ്രസംഗിച്ചു. അപ്പോൾ ആളുകൾ കരുതില്ലേ നമ്മൾ ബി.ജെ.പിക്ക് ആളെ പിടിച്ചുകൊടുക്കുകയാണെന്ന്. സംഭവം സത്യമല്ലെങ്കിൽ പോലും. അതിനുശേഷം എന്ത് സംഭവവികാസങ്ങൾ ഒക്കെ ഉണ്ടാകുമ്പോഴും വിളിക്കാറുണ്ട് അഭിപ്രായം ചോദിക്കാറുണ്ട്. പക്ഷെ ഭയങ്കര സ്നേഹമാണ്. മനുഷ്യൻ എന്നുള്ള നിലയിൽ അയാളെ തള്ളാൻ പറ്റില്ല.അത്രക്ക് ധർമ്മിഷ്ഠനും പിന്നെ അങ്ങർക്ക് രാഷ്ട്രീയം അറ അറിയില്ലായിരിക്കാം. അതുകൊണ്ടായിരിക്കാം അയാൾ എല്ലാം തുറന്ന് പറയുന്നത്’.



Source link

Leave a Reply

Your email address will not be published. Required fields are marked *