Partner Content
oi-Nidhin Illikkambath
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അടിസ്ഥാനതല കണ്ടുപിടിത്തങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ‘വന്ദേ ഭാരതം’ പദ്ധതിയുടെ ആദ്യ സംഘത്തെ തിരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ലഭിച്ച 26,000ത്തിലധികം അപേക്ഷകളിൽ നിന്നാണ് ആദ്യ സംഘത്തെ തെരഞ്ഞെടുത്തത്.
യാത്രാസൗകര്യം, പരിസ്ഥിതി സംരക്ഷണം, സാങ്കേതികവിദ്യ, കൃഷി, പ്രതിരോധം, ആരോഗ്യരംഗം, നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആശയങ്ങളാണ് പദ്ധതിക്ക് ലഭിച്ചത്. രാജ്യത്തെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും രാജ്യവ്യാപകമായി പ്രയോജനപ്പെടുന്ന സംരംഭങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള കഴിവുള്ള വ്യക്തികളാണ് ആദ്യ സംഘത്തിലുള്ളത്. പ്രദേശം, വിദ്യാഭ്യാസം, തൊഴിൽ പശ്ചാത്തലം എന്നിവയിലെ വ്യത്യാസങ്ങൾക്കപ്പുറം രാജ്യത്തിന് പ്രയോജനപ്പെടുന്ന പുതിയ ആശയങ്ങൾ വികസിപ്പിക്കണമെന്ന ഒരേ ലക്ഷ്യമാണ് ഇവരെ ഒന്നിപ്പിക്കുന്നത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കഴിവുള്ള ആളുകളുണ്ടെങ്കിലും അവർക്ക് ആവശ്യമായ അവസരങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭിക്കുന്നില്ലെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ‘വന്ദേ ഭാരതം’ പദ്ധതി നടപ്പാക്കിയത്. കഴിവുള്ള ഗവേഷകരെ മികച്ച മാർഗനിർദേശകരുമായും വ്യവസായ രംഗത്തെ പ്രമുഖരുമായും പരിചയപ്പെടുത്തുകയും അവരുടെ ആശയങ്ങൾക്ക് ആവശ്യമായ അംഗീകാരവും അവസരങ്ങളും നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ആശയങ്ങളെ രാജ്യത്തിന് പ്രയോജനപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാൻ സഹായിക്കാനാണ് ശ്രമം.
തനിക്ക് സ്വപ്നം കാണാനും സംരംഭം കെട്ടിപ്പടുക്കാനും വളരാനും അവസരം നൽകിയ രാജ്യത്തിന് അത് തിരികെ നൽകണമെന്ന ഗൗതം അദാനിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. സമാനമായ അവസരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇവരാണ് നാളത്തെ ഇന്ത്യയുടെ സാധ്യതകളെന്ന് ഗൗതം അദാനി
ആദ്യ സംഘത്തെ പ്രഖ്യാപിച്ചുകൊണ്ട് ഗൗതം അദാനി പറഞ്ഞു: ഇവരിൽ നാളത്തെ ഇന്ത്യയുടെ സാധ്യതകളാണ് താൻ കാണുന്നത്. കഴിവുകൾക്ക് നഗരങ്ങളുടെ അതിരുകളില്ലെന്നും അവസരങ്ങൾക്കും അത്തരം അതിരുകൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കുശേഷം ഈ ആദ്യ സംഘത്തെ തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യയെ മാറ്റിമറിക്കുന്ന സംരംഭങ്ങൾ കെട്ടിപ്പടുത്ത സ്ഥാപകരെയും ഗവേഷകരെയും ഇവരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ഈ കണ്ടുപിടിത്തക്കാരുടെ യാത്രയിലെ ആദ്യ അധ്യായമാണെന്നും ‘വന്ദേ ഭാരതം’ പദ്ധതിയുടെയും ആദ്യ അധ്യായമാണെന്നും ഗൗതം അദാനി പറഞ്ഞു. നിരവധി ഘട്ടങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പ് നടപടികളിലൂടെയാണ് ആദ്യ സംഘത്തെ കണ്ടെത്തിയത്. ഇനി ഇവർ ‘വന്ദേ ഭാരതം ഇമ്മേഴ്സീവ് വീക്ക്’ എന്ന പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുക്കും.
വ്യവസായ രംഗത്തെ പ്രമുഖർ, സംരംഭകർ, വിദഗ്ധർ, മാർഗനിർദേശകർ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അവരുടെ ആശയങ്ങളെക്കുറിച്ച് വിശദമായ മാർഗനിർദേശം നേടാനും സംഘാംഗങ്ങൾക്ക് അവസരം ലഭിക്കും. തുടർന്നുള്ള ഘട്ടങ്ങളിലും ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഓഗസ്റ്റ് 14ന് നടക്കുന്ന ‘വന്ദേ ഭാരതം ഗ്രാൻഡ് ഫിനാലെ’യോടെ പരിപാടി സമാപിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ചടങ്ങിൽ ആദരിക്കുകയും ‘വന്ദേ ഭാരതം ട്രോഫി’ സമ്മാനിക്കുകയും ചെയ്യും.
എന്താണ് വന്ദേഭാരതം പദ്ധതി?
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ആരംഭിച്ച രാജ്യവ്യാപകമായ അടിസ്ഥാനതല കണ്ടുപിടിത്ത-സംരംഭകത്വ പദ്ധതിയാണ് ‘വന്ദേ ഭാരതം’. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കഴിവുള്ളതും പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്നതുമായ വ്യക്തികളെ കണ്ടെത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അവർക്ക് വിദഗ്ധരുടെ മാർഗനിർദേശം, വ്യവസായ മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെടാനുള്ള അവസരം, അവരുടെ ആശയങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനുള്ള പിന്തുണ, സംരംഭങ്ങൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവ പദ്ധതിയിലൂടെ നൽകുന്നു.