Headlines

അര്‍ജുന്‍ ആയങ്കിയെ ഒടുവില്‍ പൊക്കി പൊലീസ്; കടലില്‍ കാണാതായവരെ കിട്ടിയോ എന്ന് പൊലീസിനോട് ആയങ്കി | Arjun Ayanki, An Accused in a Criminal Case, Taken into Police Custody At Kannur, Check Full Details Inside


Kerala

oi-Jithin TP

കണ്ണൂര്‍: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയില്‍. പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആയങ്കിയെ കണ്ണൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍ നഗരത്തിലെ ഒരു അപാര്‍ട്‌മെന്റില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെ പിടികൂടുന്നത് എന്നും ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണര്‍ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് എത്തിയതായിരുന്നു അര്‍ജുന്‍ ആയങ്കി. വിവരമറിഞ്ഞെത്തിയ പൊലീസ് അപ്പാര്‍ട്ട്‌മെന്റ് വളഞ്ഞു.

Arjun Ayanki

എന്നാല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അഭിഭാഷക ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലായ ശേഷം കടലില്‍ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയില്‍ എടുത്ത പൊലീസുകാരോട് അര്‍ജുന്‍ ആയങ്കി ചോദിച്ചത്. അതേസമയം ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായതായി പൊലീസ് വ്യക്തമാക്കി.

കണ്ണൂരിലെ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റാനാണ് പൊലീസ് നീക്കം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, സ്വര്‍ണ്ണം തട്ടിയെടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മോഷണം, വനിതാ ടിടിഇയോട് മോശമായി പെരുമാറിയ സംഭവം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസുകള്‍ നിലവിലുണ്ട്. അതിനിടെ കോതമംഗലത്തിന് സമീപം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘം ചേര്‍ന്നെന്ന സംശയത്തില്‍ അര്‍ജുന്‍ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഈ കേസില്‍ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ആയങ്കി കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ ഭീഷണി സന്ദേശം മുഴക്കിയിരുന്നു. ഈ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് തിരഞ്ഞിരുന്നത്. ഇതിനിടെ ഒളിവിലിരുന്ന് പൊലീസിനെയും സര്‍ക്കാരിനെയും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വെല്ലുവിളിക്കുകയായിരുന്നു അര്‍ജുന്‍ ആയങ്കി. പിന്നാലെ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

ഇതോടെ ആയങ്കി ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് കൊണ്ടിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടര്‍ന്നു. സംസ്ഥാനത്തിനകത്തും പുറത്തും അര്‍ജുന്‍ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അര്‍ജുന്‍ ആയങ്കി ഈ ദിവസങ്ങളില്‍ യാത്ര ചെയ്തിരുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *