Headlines

ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; ജാഗ്രത കൈവെടിയരുത്, മഴ ശക്തം, അനാവശ്യ യാത്ര ഒഴിവാക്കണം | Tourism Spots Closed In Ernakulam, Wayanad And Other Cities Due To Rain; Avoid Unnecessary Travel


Kerala

oi-Ashif N

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായിരുന്ന മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കുകയാണ്. ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. മലയോര മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് സുരിക്ഷ കേന്ദ്രങ്ങളിലേക്ക് മാറണം എന്നും അറിയിപ്പുണ്ട്.

വിവിധ ജില്ലകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. എറണാകുളം ജില്ലയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള എല്ലാ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അടച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇന്ന് ആരും വരേണ്ടതില്ല. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് ഇന്ന്.

kerala rain tourism spot closed

എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെയ് അലേര്‍ട്ട്. അത്യാവശ്യ യാത്രകള്‍ ഒഴികെ വയനാട്ടിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം എന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.

വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയില്‍ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. താമരശ്ശേരി ചുരത്തിലൂടെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വരെ മഴ കുറവാണ് എന്നായിരുന്നു എല്ലാ ജില്ലകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 34 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി എന്ന വിവരവും വന്നു. എന്നാല്‍ ഒറ്റ രാത്രികൊണ്ട് ചിത്രം മാറി. വെള്ളിയാഴ്ച രാത്രിയോടെ മഴ കനത്തു. എല്ലാ ജില്ലകളിലും മഴ പെയ്യുന്നുണ്ട്. ചില ഇടങ്ങളില്‍ ശക്തമായി. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മതിലുകള്‍ തകര്‍ന്നു. മൂന്ന് പേര്‍ കെടുതിയില്‍ മരിച്ചു.

തെക്കന്‍ കേരളത്തിലാണ് ഇന്നലെ രാത്രി മഴ ശക്തമായിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമായി. മേഘവിന്യാസം ചൂണ്ടിക്കാട്ടിയാണ് കാലാവസ്ഥാ നിരീക്ഷകര്‍ ഇക്കാര്യം പറയുന്നത്. മാത്രമല്ല, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ അതിവേഗം മാറുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്ത്. എന്നാല്‍ വരുംദിവസങ്ങളില്‍ മഴ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് സമയവും കാലാവസ്ഥ മാറിയേക്കാം. റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ദുരന്ത നിവാരണ സാഹചര്യം വിലയിരുത്തുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കാനും പുനരധിവാസ പ്രവര്‍ത്തനം വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *