Headlines

സൗദി അറേബ്യ പുതിയ പട ഒരുക്കുന്നു; കൂടെ നില്‍ക്കാന്‍ 50 രാജ്യങ്ങള്‍, ഗള്‍ഫില്‍ വന്‍ യുദ്ധം വരുമോ | Saudi Arabia Invites Major Countries To Join Alliance For Block Houthi In Red Sea, How Move


Gulf

oi-Ashif N

റിയാദ്: ചെങ്കടല്‍ ചരക്കുപാതയുടെ സുരക്ഷയ്ക്ക് വേണ്ടി പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ. 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു എന്ന് റിപ്പോര്‍ട്ട്. റിയാദ് ആസ്ഥാനമായിട്ടാകും സൈനിക സഖ്യം പ്രവര്‍ത്തിക്കുക. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികള്‍ ചെങ്കടലില്‍ തടസം സൃഷ്ടിക്കുന്നതാണ് പുതിയ സൈനിക സഖ്യം രൂപീകരിക്കാന്‍ സൗദിയെ പ്രേരിപ്പിച്ചത്.

നിരവധി രാജ്യങ്ങളെ സൗദി ക്ഷണിച്ചു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 20 മുതല്‍ ചെങ്കടല്‍ പാത ഹൂതികള്‍ തടഞ്ഞിരിക്കുകയാണ്. സൗദിയില്‍ നിന്ന് പുറപ്പെട്ട കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. ഹോര്‍മുസ് പാതയ്ക്ക് പുറമെ ചെങ്കടല്‍ പാത കൂടി അടയുന്നത് സൗദിയെ സാമ്പത്തികമായി തകര്‍ക്കും. ഈ സാഹചര്യത്തിലാണ് സൈനിക സഖ്യം വരുന്നത്….

saudi arabia call to join alliance for red sea

യമനോട് ചേര്‍ന്നാണ് ബാബുല്‍ മന്തിബ് കടലിടുക്ക്. ഇവിടെ ടോള്‍ ഏര്‍പ്പെടുത്താന്‍ ഹൂതികള്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക, പാകിസ്താന്‍, ഈജിപ്ത്, തുര്‍ക്കി, ജിബൂത്തി, സോമാലിയ, സുഡാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കെല്ലാം സൗദിയുടെ ക്ഷണം പോയിട്ടുണ്ട്. ആരൊക്കെ അനുകൂലമായി പ്രതികരിക്കുമെന്ന് വ്യക്തമല്ല. എല്ലാ രാജ്യങ്ങള്‍ക്കും സൗദി വളരെ പ്രധാനമായതിാല്‍ സഹകരിച്ചേക്കുമെന്ന് കരുതുന്നു.

ചെങ്കടല്‍ തീരത്തുള്ള രാജ്യങ്ങളായ ഈജിപ്ത്, ജിബൂത്തി, സുഡാന്‍ എന്നിവ പുതിയ സൈനിക സഖ്യത്തില്‍ ചേരാന്‍ തയ്യാറായി എന്ന് അല്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. 50 രാജ്യങ്ങളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താനാണ് സൗദിയുടെ തീരുമാനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ യുഎസ് പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് എന്നിവരുമായി ചര്‍ച്ച നടത്തി.

സൗദിക്കും യമനും ഇടയിലാണ് ചെങ്കടല്‍. ഒരു ഭാഗത്ത് ഈജിപ്ത്, സുഡാന്‍, എരിത്രിയ, ജിബൂത്തി എന്നീ രാജ്യങ്ങളുണ്ട്. മറുഭാഗത്ത് സോമാലിയയും. ലോകത്തെ കടല്‍ ചരക്കുകളുടെ 30 ശതമാനം പോകുന്നത് ഇതിലൂടെയാണ്. ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രാവുമായും ബന്ധിപ്പിക്കുന്നത് ബാബുല്‍ മന്തിബ് കടലിടുക്കാണ്. ജിസിസി രാജ്യങ്ങളുടെ എണ്ണ കയറ്റുമതി ഈ കടലിടുക്ക് വഴിയാണ്. ചെങ്കടലിലേക്കുള്ള രണ്ട് കവാടങ്ങളില്‍ ഒന്നാണ് ബാബുല്‍ മന്തിബ്. മറ്റൊന്ന് സൂയസ് കനാലാണ്. ബാബുല്‍ മന്തിബാണ് ഹൂതികള്‍ ഉപരോധിക്കുന്നത്.

29 കിലോമീറ്റര്‍ മാത്രം വീതിയിലുള്ള കടല്‍ പാതയാണ് ബാബുല്‍ മന്തിബ്. 2014 മുതല്‍ യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. അന്ന് മുതല്‍ സൗദി അറേബ്യ യമനെതിരെ ഉപരോധം ചുമത്തിയിട്ടുമുണ്ട്. യമനിലേക്ക് വിദേശത്ത് നിന്ന് വിമാനങ്ങള്‍ എത്തുന്നത് സൗദി തടയുന്നതും പതിവാണ്. അടുത്തിടെ ഇറാനില്‍ നിന്ന് വന്ന വിമാനം സൗദി തടഞ്ഞതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം.

തുടര്‍ന്ന് സൗദിക്കെതിരെ ഹൂതികള്‍ ആക്രമണം നടത്തുകയും ചെങ്കടലില്‍ ഉപരോധം പ്രഖ്യാപിക്കുകയുമായിരുന്നു. സൗദിയുടെ ക്ഷണം സ്വീകരിച്ച് എല്ലാ രാജ്യങ്ങളും സൈനികരെ അയച്ചാല്‍ ചെങ്കടല്‍ വീണ്ടും യുദ്ധമേഖലയാകും. ഹൂതികളെ രക്ഷിക്കാന്‍ ഇറാന്‍ ഇടപെട്ടേക്കും. ഇറാഖിലെ സായുധ സംഘങ്ങളും ഭാഗമാകും. ഇത് വലിയ പോരിന് കാരണമായേക്കാം.



Source link

Leave a Reply

Your email address will not be published. Required fields are marked *