Headlines

അഭിജീത് ദിപ്‌കെക്ക് കല്യാണം? സിജെപി സമരം വിജയിച്ചതോടെ താല്‍പ്പര്യക്കാര്‍ കൂടി, അമ്മ പറയുന്നത് | Abhijeet Dipke Marriage: Mother Says Proposal Increases After Protest Spotlight, Details Inside


India

oi-Ashif N

കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിച്ച സിജെപി വിദ്യാര്‍ഥി സമരത്തിന്റെ നായകനാണ് അഭിജീത് ദിപ്‌കെ. അമേരിക്കയില്‍ പഠിക്കുകയായിരുന്ന അദ്ദേഹം നീറ്റ് ചോദ്യപ്പേപര്‍ ചോര്‍ന്ന വിവാദം ചര്‍ച്ചയായതോടെയാണ് ഇന്ത്യയിലേക്ക് വന്നതും ഡല്‍ഹിയില്‍ സമരം തുടങ്ങിയതും. നേരത്തെ എഎപിക്ക് വേണ്ടി പ്രവര്‍ത്തിച്ച് പരിചയമുള്ള അഭിജീത് ദിപ്‌കെയുടെ നീക്കം സോഷ്യല്‍ മീഡിയയില്‍ അതിവേഗം തരംഗമായി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പാറ്റ പരാമര്‍ശം ഏറ്റെടുത്ത് കൊക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ച ദീപ്‌കെയും കൂട്ടരും സമരം ശക്തമാക്കുകയായിരുന്നു. ആദ്യം വേണ്ടത്രെ ശ്രദ്ധ കിട്ടാതിരുന്ന സമരം സോനം വാങ്ചുകിന്റെ നിരാഹാര പ്രഖ്യാപനത്തോടെ ചര്‍ച്ചയായി. രാജ്യം മൊത്തം ശ്രദ്ധിക്കുന്ന സമരമായി മാറിയതോടെ ഡല്‍ഹിയിലേക്ക് യുവജനങ്ങളുടെ ഒഴുക്കായിരുന്നു. തുടര്‍ന്ന് 36ാം ദിവസം ലക്ഷ്യം കണ്ട സമരം വലിയ വിജയമായി രാജ്യത്തിന് പുറത്തും ആഘോഷിക്കപ്പെട്ടു.

abhijeet dipke marriage

ബൂസ്റ്റണില്‍ ആയിരുന്ന വേളയില്‍ തന്നെ അഭിജീത് ദിപ്‌കെയുടെ വീട്ടുകാര്‍ വിവാഹാലോചന തുടങ്ങിയിരുന്നു. സമരം വിജയിച്ചതോടെ വിവാഹാലോചനയുമായി വരുന്നവര്‍ കൂടിയെന്ന് അമ്മ അനിത ദീപ്‌കെ പറയുന്നു. ഇക്കാര്യം പറയുമ്പോഴെല്ലാം ചിരിക്കുക മാത്രമാണ് ദിപ്‌കെ ചെയ്യുന്നതെന്ന് അമ്മ പ്രതികരിച്ചു. ഇനി വിഷയം ഗൗരവത്തില്‍ സംസാരിക്കണം. അന്തിമ തീരുമാനം അവന്‍ എടുക്കട്ടെ എന്നും അമ്മ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയാണ് 30കാരനായ അഭിജീത് ദീപ്‌കെ. പൂനെയില്‍ നിന്ന് ജേണലിസം പഠിച്ച ശേഷം ബൂസ്റ്റണ്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. 2000ല്‍ എഎപിയുടെ സോഷ്യല്‍ മീഡിയ വിങില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാരില്‍ വിദ്യാഭ്യാസ വകുപ്പിലെ കമ്യൂണിക്കേഷന്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 16നാണ് സിജെപി രൂപീകരിച്ചത്. തൊഴില്‍ രഹിതരുടെ ശബ്ദം എന്ന ടാഗ്ലൈനോടെയായിരുന്നു സിജെപിയുടെ പിറവി. പരീക്ഷാ പരിഷ്‌കരണം, സുതാര്യത എന്നിവ ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം തുടങ്ങിയതോടെ ചിത്രം മാറി. വിദ്യാഭ്യസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമരത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു. മോദി സര്‍ക്കാര്‍ സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അഭിജീത് വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ സമരം അവസാനിപ്പിക്കുമ്പോള്‍ അംഗീകരിച്ച ഉപാധികള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുന്നില്ല എന്നാണ് സിജെപി നേതാക്കള്‍ പറയുന്നത്. സമരക്കാരെ വേട്ടയാടുന്നതും നഷ്ടപരിഹാരം നല്‍കാത്തതുമെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസത്തിനകം ഉചിതമായ തീരുമാനം എടുക്കണമെന്ന് സര്‍ക്കാരിനോട് സിജെപി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. അതിനിടെ, ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന് സിജെപി പിന്തുണ പ്രഖ്യാപിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *