Last Updated:
എല്ലാ മാസവും വീട്ടിലേക്ക് അയക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ തർക്കത്തെക്കുറിച്ചാണ് യുവാവ് പങ്കുവയ്ക്കുന്നത്
കുടുംബത്തെ സഹായിക്കാൻ വിദേശത്തേക്ക് പോയ ഒരു യുവാവിന്റെ വ്യത്യസ്തമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന 22-കാരനായ ഒരു ഇന്ത്യൻ യുവാവ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. എല്ലാ മാസവും വീട്ടിലേക്ക് അയക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ തർക്കത്തെക്കുറിച്ചാണ് യുവാവ് പങ്കുവയ്ക്കുന്നത്.
പ്രതിമാസം 70,000 രൂപ വീട്ടിലേക്ക് അയച്ചിട്ടും കുടുംബച്ചെലവുകൾക്കായി അത് ഉപയോഗിക്കാതെ ഭൂരിഭാഗം തുകയും നാട്ടിലെ ചിറ്റ് ഫണ്ട് പദ്ധതികളിൽ നിക്ഷേപിക്കുകയാണെന്നാണ് യുവാവിന്റെ ആരോപണം. ഇതുമൂലം വീട്ടുചെലവുകൾക്കായി വെറും 20,000 രൂപ മാത്രമാണുള്ളതെന്നും തുടർന്ന് അധിക പണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നിരന്തരം സമ്മർദം ചെലുത്തുന്നതായും അദ്ദേഹം പറയുന്നു.
70,000 അയച്ചിട്ടും വീണ്ടും പണം ചോദിക്കുന്നു. താനാണ് കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തി. പ്രതിമാസം അയയ്ക്കുന്ന തുക വീട്ടുചെലവുകൾക്ക് മതിയായ തുകയാണ്. എന്നാൽ എല്ലാ മാസവും 50,000 രൂപ വീതം മാതാപിതാക്കൾ നിക്ഷേപിക്കുന്നു. ബാക്കി വരുന്ന 20,000 രൂപ കൊണ്ട് വീട്ടിലെ ആവശ്യങ്ങൾ, സഹോദരിയുടെ പഠനം, മറ്റ് ദൈനംദിന ചെലവുകൾ എന്നിവ നടത്താൻ കഴിയുന്നില്ലെന്ന് യുവാവ് ആരോപിച്ചു.
അടിയന്തര സാഹചര്യം വന്നാൽ പണമില്ല. ദൈനംദിന ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ പണം ചിറ്റ് ഫണ്ടിൽ നിക്ഷേപിക്കുന്നത് മണ്ടത്തരമാണ്. ഇത് പലതവണ മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവാവ് പറയുന്നു.
ചിണ്ടിയിൽ നിക്ഷേപിച്ചത് തിരികെ ചോദിക്കുമ്പോൾ തന്റെ പഠനാവശ്യത്തിനായി ചെലവിട്ട 25 ലക്ഷം രൂപ തിരികെ തരണമെന്നാണ് ആവശ്യപ്പെടുന്നത്. യുവാവിന്റെ കുറിപ്പ് വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. കാനഡയിലെ ഉയർന്ന ജീവിതച്ചെലവ് പരിഗണിച്ച് വീട്ടിലേക്ക് അയയ്ക്കുന്ന തുക കുറയ്ക്കണമെന്നും, മാതാപിതാക്കളോട് കമ്മിറ്റിയിലെ നിക്ഷേപം കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും ചിലർ അഭിപ്രായപ്പെട്ടു.
Delhi,Delhi,Delhi
‘അയയ്ക്കുന്ന പണമെല്ലാം തീർത്തു;ഇപ്പോൾ എന്റെ പഠനത്തിന് ചെലവിട്ട 25 ലക്ഷം ചോദിക്കുന്നു’ ; മാതാപിതാക്കൾക്കെതിരെ 22 കാരൻ
