Headlines

‘പോരാട്ടം ഫലം കണ്ടു, ജനാധിപത്യം വിജയിച്ചു’; പ്രധാൻ്റെ രാജിയിൽ പാറ്റകളുടെ ആഘോഷം|”Don’t mess with the ‘cockroaches’; democracy has won,” says Deepke, reacting to Pradhan’s resignation.


India

oi-Rakhi

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിയിൽ ആഹ്ളാദപ്രകടവുമായി സിജെപി. പ്രധാനെ രാജിവെപ്പിച്ചുവെന്നാണ് രാജി വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ അഭിജിത് ദീപ്കെ പ്രതികരിച്ചത്. പാറ്റകൾ ജയിച്ചിരിക്കുന്നു. സമാധാനപരമായ പോരാട്ടം ഫലം കാണുമെന്ന് ഞാൻ നേരത്തേ പ്രതീക്ഷിച്ചിരുന്നുവെന്നും ദീപ്കെ പറഞ്ഞു.

‘ധർമ്മേന്ദ്ര പധാൻ ഒടുവിൽ രാജിവെച്ചിരിക്കുന്നു. ഭയപ്പെടാതെ, ആർക്ക് മുന്നിലും തലകുനിക്കാതെ പോരാടാൻ തയ്യാറായാൽ രാജി സാധ്യമാകുമെന്നതിൻ്റെ തെളിവാണിത്. ജനാധിപത്യത്തിൽ ആരേയും ഭയപ്പെടേണ്ട കാര്യമില്ല. ഓർത്തോളൂ, പാറ്റകളോട് ഒരിക്കലും കളിക്കരുത്’, അഭിജിത് ദീപ്കെ പറഞ്ഞു.

cjpmainjj-

‘അനാവശ്യമായി ഭയപ്പെടേണ്ട കാര്യമില്ല, ഇത് ജനാധിപത്യമാണ്. പക്ഷെ ഇതുപോലെ പോകാൻ നമ്മൾ ഉദ്ദേശിക്കുന്നില്ല. ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. എന്നാൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം സർക്കാർ നൽകണം. അവർക്ക് അത് കിട്ടിയേ തീരു. മാത്രമല്ല ജൂലൈ 20-ന് ജന്തർ മന്തറിൽ നടന്ന ‘ചലോ സൻസദ്’ മാർച്ചിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഹീനമായ ആക്രമണം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണം.’, ദീപ്കെ കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ ദീപ്കെ വികാരാധീനനായി. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ പേരുകൾ അദ്ദേഹം ഉറക്കെ പറഞ്ഞു. അവരുടെ ഓർമ്മയ്ക്കായി രണ്ട് മിനിറ്റ് മൗനം ആചരിക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

ഗത്യന്തരമില്ലാതെയാണ് ഇന്ന് ഉച്ചയോടെ ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചത്. സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോഴും ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. ഇന്നലെ സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയിരുന്നു.ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കുക,സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കരുത്, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് സിജെപി പ്രതിനിധികൾ മുന്നോട്ട് വെച്ചത്. എന്നാൽ പ്രധാൻ്റെ രാജി ഒഴികെ മറ്റ് രണ്ട് ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചു.
രാജിയിൽ തീരുമാനമെടുക്കാൻ ശനിയാഴ്ച ഉച്ചവരെ സമയം അനുവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 3.30ക്ക് സിജെപി പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

എന്നാൽ പ്രധാൻ രാജിവെയ്ക്കേണ്ടതില്ല എന്നാണ് അവസാന നിമിഷം വരേയും ബിജെപിക്കുള്ളിലെ നിലപാട്. പ്രധാൻ രാജിവെച്ചാൽ സമാന രീതിയിൽ മറ്റ് നേതാക്കളുടെ രാജിക്കായുള്ള ആവശ്യവും ഉയരും അത്തരത്തിൽ വിദ്യാർത്ഥികൾക്ക് കീഴ്പ്പെടരുതെന്നും ബിജെപി നേതാക്കൾ നിലപാടെടുത്തു. തുടർന്ന് പ്രശ്നപരിഹാരമെന്ന നിലയിൽ ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാനുള്ള ആലോചനയിലായിരുന്നു സർക്കാർ.

എന്നാൽ പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ തീരുമാനമെടുക്കുകയായിരുന്നു. രാജിയില്ലെങ്കിൽ ഇന്നത്തെ ചർച്ചയ്ക്ക് പ്രസ്ക്തിയില്ലെന്നും സിജെപി പ്രതിനിധികൾ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സർക്കാരിന് സമരക്കാർക്ക് മുന്നിൽ വഴങ്ങേണ്ടി വന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *