Headlines

World Junior Karate Championship: 6 Members from Kerala Leave for Japan|ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ്: ജപ്പാനിലേക്ക് തിരിച്ച് കേരളത്തിൽ നിന്നുള്ള 6 പേർ


Kerala

oi-Rakhi

ജപ്പാനിലെ ഒകിനോവയിൽ നടക്കുന്ന മൂന്നാമത് ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യാത്ര തിരിച്ച് കേരളത്തിൽ നിന്നുള്ള ആറംഗ സംഘം. ഒക്കിനോവൻ സർക്കാർ നേരിട്ട് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 വയസിൽ താഴെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.

ജൂലൈ 30 മുതൽ ഓഗസ്റ്റ് മൂന്നു വരെ 16 ഇനങ്ങളിലായാണ് മത്സം നടക്കുക. രാജഗിരി സ്കൂൾ വിദ്യാർത്ഥികളായ അയ്റാ നസ്രീൻ, ജോയ് എബ്രഹാം മറ്റം, ഭവൻസ് വിദ്യാമന്ദിറിൽ നിന്നുള്ള ആരാധ്യ ശ്രീലാൽ, കേന്ദ്രീയ വിദ്യാലയത്തിലെ വേദ ലിബിനേഷ്, ഹിദായത്തുൾ ഇസ്ലാം സ്കൂൾ വിദ്യാർത്ഥിനി ശിവാനി ദീപേഷ്, ഡോണ്‍ബോസ്കോ സ്കൂളിലെ ഹാരിയ ഷാജു എന്നിവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. കുട്ടികൾ ക്യുഡോകാൻ കരാട്ടെ ഫെഡറേഷന്റെ കീഴിൽ നേരത്തേ ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കിയിരുന്നു.

Gallery Links karate2-37

കരാട്ടയുടെ ജൻമേദശമാണ് ഒകിനോവ. അതുകൊണ്ട് തന്നെ ഇത്തവണ അവിടെ വെച്ച് നടക്കുന്ന മത്സരത്തിന് പ്രത്യേകതകൾ ഏറെയാണെന്ന് നാഷ്ണൽ ഹെഡ് വിഎ നസീർ പറഞ്ഞു. ‘ട്രഡീഷ്ണൽ കരാട്ടെ ചാമ്പ്യൻഷിപ്പാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യയിൽ നിന്നും 50 ഓളം പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. മികച്ച 8ൽ ഉൾപ്പെടാൻ നമ്മുക്ക് സാധിച്ചിട്ടുണ്ട്. 2022 ൽ വെങ്കല മെഡൽ നേടാനും നമ്മുക്ക് കഴിഞ്ഞിരുന്നു’, നസീർ കൂട്ടിച്ചേർത്തു. ഇത്തവണയും വലിയ തയ്യാറെടുപ്പുകളോടെയാണ് കേരളത്തിൽ നിന്നുള്ള സംഘം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും പരിശീലകരും.



Source link

Leave a Reply

Your email address will not be published. Required fields are marked *