Last Updated:
ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകൾ നിറയുന്നത്
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ നടൻ മോഹൻലാലിനും മകൾ വിസ്മയ മോഹൻലാലിനും നേരെ സൈബർ ഇടങ്ങളിൽ രൂക്ഷമായ ആക്രമണം.
ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകൾ നിറയുന്നത്. നാട്ടിലെ പ്രശ്നങ്ങൾ കാണാതെ മകൾക്ക് വകതിരിവ് പഠിപ്പിച്ചു കൊടുക്കാൻ ചിലർ ആവശ്യപ്പെടുമ്പോൾ, വിദേശത്ത് സുഖമായി ജീവിച്ച് ഇന്ത്യയിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വരേണ്ടതില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളും കമന്റ് ബോക്സിലുണ്ട്.
കഴിഞ്ഞദിവസം വിസ്മയയുടെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലും വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. രാജ്യത്തെ കലാപകാരികളെയും തീവ്രവാദികളെയും പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് അതീവ ഗുരുതരമായ പ്രസ്താവനകളാണ് വിസ്മയയ്ക്കെതിരെ ഉയർന്നത്.
നേരത്തെ ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ദുല്‍ഖർ സൽമാനും ആസിഫ് അലിയും പാർവതി തെരുവോത്തും വിദ്യാർത്ഥി പ്രക്ഷോഭത്തെ പന്തുണച്ച് രംഗത്ത് വന്നിരുന്നു.
Summary: Superstar Mohanlal and his daughter, Vismaya Mohanlal, have faced severe cyber harassment online after Vismaya publicly supported the ongoing student protests demanding the resignation of the Union Education Minister over alleged NEET exam irregularities. Following Vismaya’s statement supporting the agitation, hate comments and abusive messages flooded Mohanlal’s social media handles, particularly under a recent post about the World Cup. Critics trolled Vismaya on her personal accounts, alleging that she lives comfortably abroad while offering opinions on Indian governance. Some comments harshly targeted Mohanlal, telling him to “teach his daughter some common sense.”
New Delhi,Delhi
‘മകളോട് വകതിരിവ് പഠിക്കാന്‍ പറ’ സിജെപി പ്രക്ഷോഭത്തെ വിസ്മയ പിന്തുണച്ചതിന് പിന്നാലെ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം
