Headlines

72nd National Film Awards | ആർട്ടിക്കിൾ 370 മികച്ച ചിത്രം  | സിനിമാ വാർത്ത


Last Updated:

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം

News18
News18

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത ‘ആർട്ടിക്കിൾ 370’ നാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദിത്യ ധർ, മോണാൽ താക്കർ, അർജുൻ ധവാൻ എന്നിവർ ചേർന്നാണ്. യാമി ഗൗതം (സൂണി ഹക്സർ എന്ന ഇന്റലിജൻസ് ഏജന്റ്), പ്രിയാമണി (രാജേശ്വരി സ്വാമിനാഥൻ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജ്യോതി ദേശ്പാണ്ഡെ , ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിലെ അഭിനയത്തിന് യാമി ഗൌതത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.

2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്. മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 24 ഭാഷകളിൽ നിന്നുമായി 161 നോൺ ഫീച്ചർ സിനിമകൾ കണ്ട ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 400 ലേറെ ചിത്രങ്ങൾ മത്സര രംഗത്തുണ്ടായി.



Source link

Leave a Reply

Your email address will not be published. Required fields are marked *