Headlines

ഒരു തടാകം അദൃശ്യ കൊലയാളിയായപ്പോൾ ഒറ്റരാത്രികൊണ്ട് പൊലിഞ്ഞത് 1700-ലേറെ ജീവനുകൾ | Buzz News


Last Updated:

തടാകത്തിന് ചുറ്റുമുള്ള നയോസ്, ചാ, സുബും എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഉറക്കത്തിൽ തന്നെ ശ്വാസം മുട്ടി മരണപ്പെട്ടത്

News18
News18

യാവോണ്ടേ: ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള നയോസ് തടാകത്തിലുണ്ടായ മാരകമായ കാർബൺ ഡയോക്സൈഡ് വാതക വിസ്ഫോടനത്തിൽ 1,700-ലധികം ആളുകൾ മരിച്ചു. ഓഗസ്റ്റ് 21-ന് രാത്രിയാണ് ദുരന്തത്തിന് കാരണമായ സംഭവം നടന്നത്. തടാകത്തിന് ചുറ്റുമുള്ള നയോസ്, ചാ, സുബും എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഉറക്കത്തിൽ തന്നെ ശ്വാസം മുട്ടി മരണപ്പെട്ടത്.

ഭൂമിയുടെ ആഴങ്ങളിൽ നിന്ന് തടാകത്തിനടിയിൽ വൻതോതിൽ സംഭരിക്കപ്പെട്ടിരുന്ന കാർബൺ ഡയോക്സൈഡ് വാതകം അമിത സമ്മർദ്ദം മൂലം പെട്ടെന്ന് പുറന്തള്ളപ്പെടുകയായിരുന്നു എന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ലിംനിക് ഇറപ്ഷൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെത്തുടർന്ന് തടാകത്തിന് മുകളിൽ രൂപപ്പെട്ട ഭീമൻ വാതകമേഘം സമീപത്തെ താഴ്‍വരകളിലേക്ക് വ്യാപിക്കുകയായിരുന്നു. അന്തരീക്ഷ വായുവിനേക്കാൾ കനമുള്ള വാതകമായതിനാൽ ഇത് ഭൂമിയോട് ചേർന്ന് പടരുകയും വായുവിലെ ഓക്സിജന്റെ അളവ് പൂർണ്ണമായി ഇല്ലാതാക്കുകയും ചെയ്തു. ഇതാണ് ജനങ്ങൾ പെട്ടെന്ന് ബോധരഹിതരായി മരണപ്പെടാൻ കാരണമായത്.

തദ്ദേശവാസികളായ മനുഷ്യർക്ക് പുറമെ മൂവായിരത്തിലധികം കന്നുകാലികളും വന്യജീവികളും ദുരന്തത്തിൽ ചത്തൊടുങ്ങിയിട്ടുണ്ട്. വിസ്ഫോടനത്തെത്തുടർന്ന് തടാകത്തിലുണ്ടായ ശക്തമായ തിരമാലകളിൽ പെട്ട് തീരത്തെ വൻമരങ്ങൾ തകരുകയും ചെയ്തു. ആദ്യഘട്ടത്തിൽ രാസായുധ ആക്രമണമാണെന്ന് സംശയമുയർന്നിരുന്നെങ്കിലും അന്താരാഷ്ട്ര ശാസ്ത്രസംഘം നടത്തിയ അന്വേഷണത്തിലാണ് തടാകത്തിനടിയിലെ വാതകച്ചോർച്ചയാണ് ദുരന്തകാരണമെന്ന് വ്യക്തമായത്.

ഭൂകമ്പമോ മർദ്ദവ്യതിയാനങ്ങളോ ആകാം വാതകം പെട്ടെന്ന് പുറന്തള്ളപ്പെടാൻ കാരണമായതെന്നാണ് നിഗമനം. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി നയോസ് തടാകത്തിനടിയിലെ വാതകം സുരക്ഷിതമായി പുറന്തള്ളാൻ പ്രത്യേക ഡീഗ്യാസിംഗ് പൈപ്പുകൾ നിലവിൽ എഞ്ചിനീയർമാർ സ്ഥാപിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *