ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പണി കിട്ടും; പിഴ തുക 500 ആക്കി| If you travel on a train without a ticket, you will get a job; Fine increased to 500
Travel oi-Rakhi Updated: Sunday, June 21, 2026, 1:03 [IST] ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്കെതിരെ കൂടുതൽ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക നിലവിലുള്ള 250 രൂപയിൽ നിന്നും 500 രൂപയായി റെയിൽവേ വർദ്ധിപ്പിച്ചു. ടിക്കറ്റില്ലാത്ത യാത്രകൾ പരമാവധി കുറയ്ക്കാനും, അതുവഴി റെയിൽവേയ്ക്കുണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടി. റെയിൽവേ ആക്ട് 1989 ലെ സെക്ഷൻ 137, 138…