Priyansh Arya| ചരിത്രം കുറിച്ച് പ്രിയാൻഷ് ആര്യ; ഐപിഎല്ലിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി |

Share This Article:

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.


Last Updated:

ധർമശാലയിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ, ഒരു ഐപിഎൽ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സർ നേടുന്ന നേട്ടം രണ്ടുതവണ കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രിയാൻഷ് ആര്യ മാറി

പ്രിയാൻഷ് ആര്യ ( Photo by Pankaj Nangia / CREIMAS for IPL)
പ്രിയാൻഷ് ആര്യ ( Photo by Pankaj Nangia / CREIMAS for IPL)

പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രിയാൻഷ് ആര്യ തിങ്കളാഴ്ച ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സർ രണ്ടുതവണ നേടുന്ന ആദ്യ ക്രിക്കറ്ററായി മാറി. ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിനെ പോയിന്റിന് മുകളിലൂടെ സിക്സർ പറത്തിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം മുള്ളൻപൂരിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഖലീൽ അഹമ്മദിനെതിരെയും പ്രിയാൻഷ് ഇതേ നേട്ടം കൈവരിച്ചിരുന്നു. നമൻ ഓജ, വിരാട് കോഹ്ലി, ഫിൽ സാൾട്ട്, യശസ്വി ജയ്‌സ്വാൾ എന്നീ നാല് താരങ്ങൾ ഓരോ തവണ വീതം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോൾ 6.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 എന്ന നിലയിലാണ് പഞ്ചാബ്. 28 പന്തിൽ 51 റൺസുമായി പ്രിയാൻഷ് ആര്യയും റൺസൊന്നും എടുക്കാതെ ശ്രേയാസ് അയ്യരുമാണ് ക്രീസിലുള്ളത്.

Summary: Punjab Kings opener Priyansh Arya has set a unique record in the Indian Premier League (IPL) by becoming the first player in the tournament’s history to hit a six off the very first ball of a match on two separate occasions. He achieved this milestone during the match against Delhi Capitals in Dharamsala by smashing Mitchell Starc for a maximum. Arya had previously recorded this feat last season against Khaleel Ahmed. While star players like Virat Kohli and Yashasvi Jaiswal have done this once, Priyansh Arya now stands alone at the top with two such instances.



Source link

Tags :

admin

sujithvictogenmkd@gmail.com https://news.eworldbis.in

Leave a Reply

Your email address will not be published. Required fields are marked *

Subscribe To Our Newsletter

No spam, notifications only about new products, updates.

[contact-form-7 id="b565394" title="Untitled"]

Categories

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

News Category

Tags

©2025 Newsmatic- News Magazine Wordpress Theme. All rights reserved.