Last Updated:
വേട്ടക്കാരുടെ മുന്നിൽ നിന്നും ബുദ്ധിപൂർവം രക്ഷപെടാൻ ശ്രമിക്കുന്ന ജോർജ് കുട്ടിയുടെ കരു നീക്കങ്ങൾ. കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല, തുടരുകയാണ് എന്ന സൂചനയാണ് ട്രെയ്ലറിൽ

ജോർജ് കുട്ടിയേയും കുടുംബത്തേയും ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളി പ്രേഷകർക്കു മുന്നിലേക്ക് ആ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന ദൃശ്യം 3 യുടെ വരവിൻ്റെ മുന്നോടിയായുള്ള ട്രെയ്ലർ എത്തി. മൂന്നു ദിവസങ്ങളായി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡ് ചെയ്യുകയാണ് ഈ ട്രെയ്ലർ. ജീത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.
ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്ലർ പ്രകാശനം നടന്നത്. ഒരു ദുരന്തത്തിൻ്റെ വേട്ടയാടലുമായി ജീവിക്കുന്ന ജോർജ് കുട്ടിയുടേയും കുടുംബത്തിൻ്റെ സംഘർഷങ്ങളാണ് ദൃശ്യം സിനിമകളെ മുന്നോട്ടു നയിക്കുന്നത്. ദൃശ്യത്തിൽ തുടങ്ങി ദൃശ്യം 2ലും ഈ സംഘർഷം തന്നെയാണ് ജോർജ് കുട്ടിയേയും കുടുംബത്തേയും വേട്ടയാടുന്നത്. ദൃശ്യം3ലും അതു തന്നെയാണ് നിഴലിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവിട്ട ട്രെയ്ലറിലെ ഭാഗങ്ങൾ.
വേട്ടക്കാരുടെ മുന്നിൽ നിന്നും ബുദ്ധിപൂർവം രക്ഷപെടാൻ ശ്രമിക്കുന്ന ജോർജ് കുട്ടിയുടെ കരു നീക്കങ്ങൾ. കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല, തുടരുകയാണ് എന്ന സൂചനയാണ് ട്രെയ്ലറിൽ.
ജോർജുകുട്ടിയെ അനശ്വരമാക്കുന്ന മോഹൻലാൽ തന്റെ കഥാപാത്രത്തെ കുറിച്ച് അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. എൻ്റെ കഴിഞ്ഞ 48 വർഷത്തെ അഭിനയ ജീവിതത്തിൽ കിട്ടിയ രസകരമായ ഒരു ക്യാരക്ടറാണ് ജോർജ് കുട്ടി. ആ ക്യാരക്ടർ എന്താണന്ന് എനിക്കു പോലും അറിയാത്ത തരത്തിൽ ജോർജ്യ കുട്ടി വേറൊരാളായി മാറി. എൻ്റെ ഫാമിലിക്കൊന്നും സംഭവിക്കില്ല. അതിനു ഞാൻ വാക്കു തരുന്നു. ആ ഒറ്റ വാക്കിലാണയാളുടെ ജീവിതം,” അദ്ദേഹം പറഞ്ഞു.
ദൃശ്യം 3ൽ ജോർജ്കുട്ടിയുടെ കഥാപാത്രത്തിന് അഭിനയ സാധ്യതകൾ ഏറെയുണ്ടന്ന് സംവിധായകൻ ജീത്തു ജോസഫും പറഞ്ഞു. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദൃശ്യം. എല്ലാ ഭാഷക്കാരേയും ദേശക്കാരേയും ഒരുപോലെ ആകർഷിച്ച ചിത്രം. അതിൻ്റെ തുടർച്ചയായി എത്തുന്ന ദൃശ്യം 3 ലോകമെമ്പാടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് ചിത്രം പ്രദർശനത്തിത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: The trailer of Drishyam 3, which features George Kutty and his family, has arrived before Malayali audience who are eagerly waiting for those characters. This trailer has been trending at number one on YouTube for three days. The film is written and directed by Jeethu Joseph and produced by Antony Perumbavoor under the banner of Aashirvad Cinemas
Thiruvananthapuram,Kerala
May 12, 2026 10:51 AM IST
Drishyam 3 | കുടുംബം തള്ളിപ്പറയുമോ എന്ന് ഭയക്കുന്ന ജോർജ് കുട്ടി; അരക്കോടിയോളം വ്യൂസുമായി ‘ദൃശ്യം 3’ ട്രെയ്ലർ ട്രെൻഡിംഗ്


