Last Updated:
നാലു പേരും ഒരുമിച്ചു രംഗങ്ങൾ ഇല്ലാത്തതിനാൽ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നാലു പേരും ഒന്നിച്ച് പൊന്നാനിയിലെ ലോക്കേഷനിൽ എത്തി

പതിനാറ് വർഷങ്ങൾക്ക് ശേഷം ‘ഇൻ ഹരിഹർ നഗർ’ (In Harihar Nagar) എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളായ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച്, സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ രചന നിർവഹിച്ച്, ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ‘പാതിരാക്കുറുക്കൻ’ എന്ന സിനിമയിൽ അഭിനയിക്കാനാണ് അവർ പൊന്നാനിയിൽ എത്തിയത്.
നാലു പേരും ഒരുമിച്ചു രംഗങ്ങൾ ഇല്ലാത്തതിനാൽ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നാലു പേരും ഒന്നിച്ച് പൊന്നാനിയിലെ ലോക്കേഷനിൽ എത്തി. അപൂർവമായ ആ കൂടിച്ചേരൽ നിർമ്മാതാവ് സിജോ ജോൺ ആഘോഷമാക്കി മാറ്റി. ചിത്രത്തിലെ മറ്റ് നടീ നടന്മാരും സാങ്കേതിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത ആഘോഷച്ചടങ്ങിൽ വെച്ച് ഈ സൗഹൃദ താരങ്ങൾ ഒരുമിച്ച് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.
തുടർന്ന് ഓരോരുത്തരും അവരവരുടെ ഓർമ്മകൾ പങ്കുവെച്ചു. ഇൻ ഹരിഹർ നഗറിന്റെ തുടർച്ചയല്ല ഇത്. ചിത്രത്തിൽ ഇവർ നാലു പേരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുമില്ല.
നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നർമ്മത്തിൽ ചാലിച്ച പാതിരാകുറുക്കൻ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
സെൽവകുമാർ എസ്. ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടെഴ്സ്- അഭിലാഷ് കൃഷ്ണ, എം. രമേഷ് കുമാർ, സംവിധാന സഹായികൾ- മണികണ്ഠൻ, ശ്രീജിത്ത്, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം – റിക്കി റിചാർഡ്സൺ, പ്രൊഡക്ഷൻ കൺട്രോളർ – മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ- ജസ്റ്റിൻ കൊല്ലം, പ്രൊജക്റ്റ് കോർഡിനേറ്റർ – ലിജിൻ സിയാർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Thiruvananthapuram,Kerala


