IPL വീണ്ടും കോടികളുടെ ഡീൽ; രാജസ്ഥാൻ റോയൽ‌സിനെ 15,600 കോടിക്ക് മിത്തൽ കുടുംബവും അദാർ പൂനാവാലെയും വാങ്ങി |

Share This Article:

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.


Last Updated:

2008-ൽ വെറും 67 മില്യൺ ഡോളറിന് ടീമിനെ വാങ്ങിയ മനോജ് ബദാലെ തുടർന്നും ഉപദേശകനായി ടീമിനൊപ്പമുണ്ടാകും

രാജസ്ഥാൻ റോയൽസ്
രാജസ്ഥാൻ റോയൽസ്

ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിനെ ‌ലക്ഷ്മി എൻ. മിത്തൽ, ആദിത്യ മിത്തൽ, സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല എന്നിവർ ഉൾപ്പെട്ട കൺസോർഷ്യം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിന് പുറമെ ദക്ഷിണാഫ്രിക്കൻ ലീഗിലെ പാൾ റോയൽസ്, കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസ് എന്നീ ഫ്രാഞ്ചൈസികളും ഉൾപ്പെടുന്നതാണ് ഈ വമ്പൻ കരാർ. ഏകദേശം 165 കോടി ഡോളറിനാണ് (ഏകദേശം 15,600 കോടി രൂപ) ഈ ഏറ്റെടുക്കൽ നടന്നിരിക്കുന്നത്.

ബിസിസിഐ, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ഐപിഎൽ ഗവേണിംഗ് കൗൺസിൽ എന്നിവയുടെ അനുമതിക്ക് വിധേയമായി 2026-ന്റെ മൂന്നാം പാദത്തിൽ ഇടപാട് പൂർത്തിയാകും. നേരത്തെ കാൽ സോമനി-റോബ് വാൾട്ടൺ കൺസോർഷ്യം 1.63 ബില്യൺ ഡോളറിന് ടീമിനെ വാങ്ങാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ആ നീക്കം പരാജയപ്പെട്ടിരുന്നു.

ഉടമസ്ഥാവകാശ ഘടന ഇങ്ങനെ

മിത്തൽ കുടുംബം: ഫ്രാഞ്ചൈസിയുടെ ഏകദേശം 75 ശതമാനം ഓഹരികൾ ഇവരുടെ നിയന്ത്രണത്തിലായിരിക്കും.

അദാർ പൂനാവാല: ഏകദേശം 18 ശതമാനം ഓഹരികൾ പൂനവാലയ്ക്ക് ലഭിക്കും.

മനോജ് ബദാലെ: നിലവിലെ ഉടമയായ മനോജ് ബദാലെയും മറ്റ് നിക്ഷേപകരും ബാക്കി ഓഹരികൾ നിലനിർത്തും.

പുതിയ ഭരണസമിതിയിൽ ലക്ഷ്മി എൻ മിത്തൽ, ആദിത്യ മിത്തൽ, വനീഷ മിത്തൽ-ഭാട്ടിയ, അദാർ പൂനാവാല, മനോജ് ബദാലെ എന്നിവർ ഉണ്ടാകും. 2008-ൽ വെറും 67 മില്യൺ ഡോളറിന് ടീമിനെ വാങ്ങിയ മനോജ് ബദാലെ തുടർന്നും ഉപദേശകനായി ടീമിനൊപ്പമുണ്ടാകും.

പ്രതികരണങ്ങൾ

ലക്ഷ്മി എൻ. മിത്തൽ: “എനിക്ക് ക്രിക്കറ്റ് ഒരുപാട ഇഷ്ടമാണ്. എന്റെ കുടുംബം രാജസ്ഥാനിൽ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനേക്കാൾ പ്രിയപ്പെട്ട മറ്റൊരു ടീമില്ല. കുട്ടിക്കാലം മുതൽ ഞാൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. ടീമിന്റെ ഭാവി വിജയങ്ങളിൽ പങ്കാളിയാകാൻ കാത്തിരിക്കുന്നു.”

ആദിത്യ മിത്തൽ: പിതാവിന്റെ അതേ വികാരം പങ്കുവെച്ച ആദിത്യ മിത്തലും ടീമിന്റെ ഭാഗമാകുന്നതിലുള്ള ആവേശം പ്രകടിപ്പിച്ചു. യുവ പ്രതിഭകൾക്ക് പ്രചോദനമായ ഒരു ടീമിന്റെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അദാർ പൂനാ‌വാല: “ആദിത്യ മിത്തലിനൊപ്പം ഈ നിക്ഷേപത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ട്. ശക്തമായ പാരമ്പര്യമുള്ള രാജസ്ഥാൻ റോയൽസിന്റെ വളർച്ചയ്ക്കും വിജയത്തിനുമായി ഞാൻ പിന്തുണ നൽകും.”

ക്രിക്കറ്റിനോടുള്ള അവരുടെ താല്പര്യവും രാജസ്ഥാനുമായുള്ള ആത്മബന്ധവും ടീമിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ സഹായിക്കുമെന്ന് മുൻ ഉടമ മനോജ് ബദാലെ പറഞ്ഞു.

Summary: In one of the biggest ownership shifts in IPL history, a consortium led by steel magnate Lakshmi N. Mittal, Aditya Mittal, and vaccine billionaire Adar Poonawalla has signed a definitive agreement to acquire Rajasthan Royals (RR). The deal, valued at $1.65 billion, also includes the franchise’s global teams: Paarl Royals (SA20) and Barbados Royals (CPL).



Source link

Tags :

admin

sujithvictogenmkd@gmail.com https://news.eworldbis.in

Leave a Reply

Your email address will not be published. Required fields are marked *

Subscribe To Our Newsletter

No spam, notifications only about new products, updates.

[contact-form-7 id="b565394" title="Untitled"]

Categories

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

News Category

Tags

©2025 Newsmatic- News Magazine Wordpress Theme. All rights reserved.