ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ ‘സൂപ്പർ ഗുഡ് ഫിലിംസി’ന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
രാജസ്ഥാൻ സ്വദേശിയായ ആർ ബി ചൗധരി, സിനിമയിലെത്തുന്നതിന് മുൻപ് സ്റ്റീൽ, ജ്വല്ലറി, കയറ്റുമതി മേഖലകളിൽ ബിസിനസ് നടത്തിവരികയായിരുന്നു. നിർമാതാവ് ഗുഡ്നൈറ്റ് മോഹനുമായി ചേർന്ന് ‘സൂപ്പർ’ എന്ന ബാനറിൽ സിനിമകൾ നിർമിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞപ്പോൾ, പഴയ ബാനറിലെ ‘സൂപ്പർ’ എന്ന വാക്കിനൊപ്പം ‘ഗുഡ്’ എന്ന് കൂടി ചേർത്ത് അദ്ദേഹം സൂപ്പർ ഗുഡ് ഫിലിംസ് എന്ന സ്വന്തം നിർമാണക്കമ്പനി ആരംഭിച്ചു.
1990-ൽ പുറത്തിറങ്ങിയ ‘പുതു വസന്തം’ ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രം തമിഴ്നാട് സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കി. തുടർന്ന് കെ എസ് രവികുമാർ സംവിധാനം ചെയ്ത ‘പുരിയാദ പുതിർ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം വലിയ ശ്രദ്ധ നേടി.
കീർത്തി ചക്ര (2006), ചേരൻ പാണ്ഡ്യൻ, നാട്ടാമൈ, പൂവേ ഉനക്കാഗ, സൂര്യവംശം, തുള്ളാത മനവും തുള്ളും, ആനന്ദം, ജില്ല, ഗോഡ്ഫാദർ (2021), മാരീസൻ (2025) തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ സിനിമകൾ നിർമിച്ചിട്ടുണ്ട്.
ഏഴ് തവണ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
തമിഴ്നാട് സ്വദേശിയായ മെഹ്ജബീനാണ് ഭാര്യ. പ്രശസ്ത നടന്മാരായ ജീവ, ജിത്തൻ രമേശ് എന്നിവരുൾപ്പെടെ നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിവരാണ് മറ്റു മക്കൾ. പിതാവ് നിർമിച്ച നിരവധി ചിത്രങ്ങളിൽ ജീവയും ജിത്തൻ രമേശും വേഷമിട്ടിട്ടുണ്ട്. മകൻ സുരേഷ് ചൗധരിയും നിർമാണ രംഗത്ത് സജീവമാണ്.
തെന്നിന്ത്യൻ സിനിമയ്ക്ക് നിരവധി പ്രതിഭകളെയും ഹിറ്റ് ചിത്രങ്ങളെയും സമ്മാനിച്ച ഒരു വലിയ വ്യക്തിത്വത്തെയാണ് ആർ ബി ചൗധരിയുടെ വിയോഗത്തിലൂടെ ചലച്ചിത്ര ലോകത്തിന് നഷ്ടമായിരിക്കുന്നത്.
Summary: Veteran film producer R. B. Choudary has passed away in a tragic car accident in Udaipur, leaving the film industry in shock. His team confirmed the news, adding that his body will be brought to Chennai, where he will be laid to rest. The sudden loss has deeply affected those who knew and worked with him.


