‘പേട്രിയറ്റ്’ സിനിമയുടെ വ്യാജ പതിപ്പ് നാല് ദിവസം ഓൺലൈനിൽ പ്രദർശിപ്പിച്ചു; നിർമാതാവിന്റെ പരാതിയിന്മേൽ കേസ് | സിനിമാ വാർത്ത

Share This Article:

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.


Last Updated:

അനധികൃതമായി റെക്കോഡ്‌ ചെയ്‌ത സിനിമ രണ്ട്‌ മുതൽ അഞ്ചു വരെയുള്ള തീയതികളില്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി

പേട്രിയറ്റ്
പേട്രിയറ്റ്

മമ്മൂട്ടി, മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ (Patriot) റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസം മുതൽ വ്യാജ പതിപ്പ് ഓൺലൈനിൽ. നിര്‍മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. പകര്‍പ്പവകാശ ലംഘന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്‌. ‘പേട്രിയറ്റ്‌’ മെയ് ഒന്നിനാണ്‌ ആഗോളവ്യാപകമായി തിയെറ്ററുകളിൽ റിലീസ്‌ ചെയ്‌തത്‌. അനധികൃതമായി റെക്കോഡ്‌ ചെയ്‌ത സിനിമ രണ്ട്‌ മുതൽ അഞ്ചു വരെയുള്ള തീയതികളില്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ബോക്സ് ഓഫീസിൽ ലോകമെമ്പാടും നിന്നായി 71.72 കോടി കളക്റ്റ് ചെയ്തു. പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ ചിത്രത്തിൽ നടന്മാരായ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി എന്നിവരും അഭിനയിക്കുന്നു. എന്നിരുന്നാലും റിലീസ് കഴിഞ്ഞതും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം നിർമ്മാതാക്കൾ പുറത്തിറക്കിയ ഒരു ടീസർ ആരാധകരുടെയും സിനിമാപ്രേമികളുടെയും പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നതായിരുന്നു. “ഈ രാജ്യത്തെ അവർ രണ്ടുപേരും ഒരുമിച്ച് നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ഈ വർഷങ്ങളിൽ, അവർ സമ്പാദിച്ചത് അനുയായികളെ മാത്രമല്ല, വിശ്വാസവും കൂടിയാണ്. ” എന്ന വോയ്‌സ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ട്വന്റി: 20’ എന്ന മൾട്ടി-സ്റ്റാറർ മലയാള ചിത്രം പുറത്തിറങ്ങി 17 വർഷങ്ങൾക്ക് ശേഷം റിലീസാവുന്ന മമ്മൂട്ടി, മോഹൻലാൽ സിനിമയാണ് ‘പേട്രിയറ്റ്’.

Summary: The pirated version of Mammootty and Mohanlal’s film ‘Patriot’ has been online since the day after its release. The Kochi City Cyber ​​Crime Police has registered a case on the complaint of producer Anto Joseph. The case has been registered under various sections of the Copyright Infringement Act. ‘Patriot’ was released in theaters worldwide on May 1. The complaint states that the illegally recorded film was circulated online from May 2 to May 5

മലയാളം വാർത്തകൾ/ വാർത്ത/Film/

‘പേട്രിയറ്റ്’ സിനിമയുടെ വ്യാജ പതിപ്പ് നാല് ദിവസം ഓൺലൈനിൽ പ്രദർശിപ്പിച്ചു; നിർമാതാവിന്റെ പരാതിയിന്മേൽ കേസ്



Source link

Tags :

admin

sujithvictogenmkd@gmail.com https://news.eworldbis.in

Leave a Reply

Your email address will not be published. Required fields are marked *

Subscribe To Our Newsletter

No spam, notifications only about new products, updates.

[contact-form-7 id="b565394" title="Untitled"]

Categories

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

News Category

Tags

©2025 Newsmatic- News Magazine Wordpress Theme. All rights reserved.