സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ ഔട്ട്; ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായേക്കും |

Share This Article:

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.


സമീപകാലത്തെ മികച്ച പ്രകടനങ്ങളും 2026 ഐപിഎല്ലിലെ നായകമികവുമാണ് ശ്രേയസ് അയ്യർക്ക് അനുകൂലമായ ഘടകങ്ങൾ.

2026-ലെ ഐപിഎൽ സീസണിന് ശേഷം ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ടി20, ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏകദിന, ടി20 ടീമുകളെ നയിക്കാൻ ശ്രേയസ് അയ്യർ മുൻനിരയിലേക്ക് എത്തിയതായാണ് സൂചന.സഞ്ജു സാംസണിന്റെ പേരും നായകസ്ഥാനത്തേക്ക് സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

News18

അടുത്ത ഏകദിന ലോകകപ്പിലേക്കും മറ്റ് ഐസിസി ടൂർണമെന്റുകളിലേക്കും ഇന്ത്യ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ, രണ്ട് ഫോർമാറ്റുകൾക്കും കൂടി ഒരൊറ്റ നായകനെ നിയമിക്കുന്ന കാര്യം ബിസിസിഐയും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയും പരിഗണിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സമീപകാലത്തെ മികച്ച പ്രകടനങ്ങളും 2026 ഐപിഎല്ലിലെ നായകമികവുമാണ് ശ്രേയസ് അയ്യർക്ക് അനുകൂലമായ ഘടകങ്ങൾ. അടുത്ത ടി20 ടീമിനെ പ്രഖ്യാപിക്കുമ്പോൾ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും, പരിചയസമ്പന്നർക്കൊപ്പം യുവതാരങ്ങൾക്കും അവസരം നൽകാനാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2026 ഐപിഎല്ലിൽ തന്റെ ടീമായ പഞ്ചാബ് കിംഗ്സിനെ വിജയകരമായി നയിക്കുന്ന ശ്രേയസ് തന്നെയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന താരം. ഈ വർഷം ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനും, രോഹിത് ശർമയ്ക്ക് ശേഷം ഏകദിന നായകനായി ചുമതലയേറ്റ ശുഭ്മാൻ ഗില്ലിനും ഈ നീക്കം വലിയ വെല്ലുവിളിയായേക്കും. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് വരെ നായകനായി തുടരാൻ സൂര്യകുമാർ ആഗ്രഹിച്ചിരുന്നുവെങ്കിലും പുതിയ റിപ്പോർട്ടുകൾ സൂര്യകുമാറിന് അനുകൂലമല്ലെന്ന സൂചനയാണ് നൽകുന്നത്.

ജൂൺ 6-ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റോടെയാണ് ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരങ്ങൾ ആരംഭിക്കുന്നത്. അതിനുശേഷമുള്ള ഏകദിന പരമ്പരയും, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളും ഇന്ത്യൻ ടീമിന്റെ പുതിയ നായകനെ സംബന്ധിച്ച വ്യക്തമായ സൂചനകൾ നൽകുമെന്നാണ് കരുതുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ ഔട്ട്; ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായേക്കും



Source link

Tags :

admin

sujithvictogenmkd@gmail.com https://news.eworldbis.in

Leave a Reply

Your email address will not be published. Required fields are marked *

Subscribe To Our Newsletter

No spam, notifications only about new products, updates.

[contact-form-7 id="b565394" title="Untitled"]

Categories

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

News Category

Tags

©2025 Newsmatic- News Magazine Wordpress Theme. All rights reserved.