ദയാവധം പ്രമേയമാക്കി ഒരു മലയാള ചിത്രം; ‘സ്വച്ഛന്ദമൃത്യു’ റിലീസിന് തയാറാവുന്നു | സിനിമാ വാർത്ത

Share This Article:

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.


Last Updated:

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

സ്വച്ഛന്ദമൃത്യു
സ്വച്ഛന്ദമൃത്യു

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്വച്ഛന്ദമൃത്യു’ (Swachantha Mrithyu) മെയ് 15ന് പ്രദർശനത്തിനെത്തുന്നു. ദയാവധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയകുമാർ, കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരും അഭിനയിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു.

സുധിന്‍ലാൽ, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു.

എഡിറ്റർ- ഷിനോ ഷാബി, പ്രൊഡക്ഷൻ കൺട്രോളർ- ദീപു എസ്. കുമാർ, കല- സാബു എം. രാമൻ, മേക്കപ്പ്- അശ്വതി, വസ്ത്രാലങ്കാരം- വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ്- ശ്യാം ജിത്തു, ഡിസൈൻ- സൂരജ് സുരൻ, വിതരണം- 72 ഫിലിംസ്, ഇതിൻസ്; പി.ആർ.ഒ. -എ.എസ്. ദിനേശ്.

Summary: ‘Swachantha Mrithyu’, written and directed by Shan Kechery and starring Shivaji Guruvayoor and Jayaraj Warrier, will hit the screens on May 15. The film, which is based on the theme of euthanasia, also stars Jayakumar, Kottayam Somaraj, Dr. Sainuddin Pattazhi, Qureshi Alappuzha, Ashraf, Najmuddin, Sreekala Shyam Kumar, Molly Kannamali, Sayana Chandran, Archana, Dhanya and others



Source link

Tags :

admin

sujithvictogenmkd@gmail.com https://news.eworldbis.in

Leave a Reply

Your email address will not be published. Required fields are marked *

Subscribe To Our Newsletter

No spam, notifications only about new products, updates.

[contact-form-7 id="b565394" title="Untitled"]

Categories

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

News Category

Tags

©2025 Newsmatic- News Magazine Wordpress Theme. All rights reserved.