Last Updated:
ഐപിഎൽ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം നേരിട്ട് നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഐപിഎൽ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളിയിൽ ഇത്തരമൊരു അവസരമൊരുക്കിയതിന് ബിസിസിഐയോടും കെസിഎയോടും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ തത്സമയം ആസ്വദിക്കാനാണ് ബി.സി.സി.ഐ ഫാൻ പാർക്കുകൾ രാജ്യമെമ്പാടും ഒരുക്കുന്നത്.
ടാറ്റാ ഐപിഎൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബിസിസിഐ പുറത്തിറക്കിയ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടികയിൽ പുതുപ്പള്ളിയും ഇടംപിടിച്ചിരുന്നു. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് ഈ ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. കേരളത്തിൽ നിന്ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഇത്തവണ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടായിരുന്നു.
പുതുപ്പള്ളിയെ കൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചൽ പ്രദേശിലെ ചമ്പ, മാണ്ഡി, അസമിലെ ഗോലാഘട്ട്, സിൽച്ചാർ, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളും ആദ്യമായാണ് ഫാൻ പാർക്കുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
Kottayam,Kerala


