ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ ICC ODI rankings India retains top spot |

Share This Article:

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.


Last Updated:

2027-ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ ശ്രമിക്കുന്ന ടീമുകളെ സംബന്ധിച്ചിടത്തോളം ഈ റാങ്കിങ് ഏറെ നിർണ്ണായകമാണ്

News18
News18

ഐസിസി പുരുഷ ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം നില നിർത്തി ഇന്ത്യ. റേറ്റിംഗിൽ നേരിയ കുറവുണ്ടായെങ്കിലും മറ്റ് ടീമുകളെ പിന്നിലാക്കി ഇന്ത്യ തലപ്പത്ത് തന്നെ തുടരുകയാണ്. അതേസമയം ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുന്നു. പുതിയ പട്ടിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 118 പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 113 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 109 പോയിന്റുമാണുള്ളത്.

പുതുക്കിയ റാങ്കിങ് രീതി അനുസരിച്ച് 2025 മെയ് മുതൽ കളിച്ച ഏകദിന മത്സരങ്ങൾക്ക് പൂർണ്ണമായ വെയിറ്റേജും (100 ശതമാനം) അതിന് മുൻപുള്ള രണ്ട് വർഷത്തെ മത്സരങ്ങൾക്ക് പകുതി വെയിറ്റേജും (50 ശതമാനം) ആണ് നൽകുന്നത്. പുതിയ പട്ടികയിൽ ദക്ഷിണാഫ്രിക്ക 102 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ 98 പോയിന്റുള്ള പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ എട്ട് സ്ഥാനങ്ങളിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. ശ്രീലങ്ക (96), അഫ്ഗാനിസ്ഥാൻ (93), ഇംഗ്ലണ്ട് (89) എന്നിവർ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ തുടരുന്നു.

ബംഗ്ലാദേശ് 84 പോയിന്റോടെ ഒൻപതാം സ്ഥാനത്തും വെസ്റ്റ് ഇൻഡീസ് 74 പോയിന്റോടെ പത്താം സ്ഥാനത്തുമാണ്. 2027-ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ ശ്രമിക്കുന്ന ടീമുകളെ സംബന്ധിച്ചിടത്തോളം ഈ റാങ്കിങ് ഏറെ നിർണ്ണായകമാണ്. 2027 മാർച്ച് 31-ലെ റാങ്കിങ് അനുസരിച്ച് ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ലോകകപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ആതിഥേയരായ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും ഇതിനകം തന്നെ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആദ്യ എട്ട് സ്ഥാനങ്ങളിൽ തുടരുന്നത് കൊണ്ട് ഒൻപതാം സ്ഥാനത്ത് എത്തുന്ന ടീമിനും നേരിട്ടുള്ള പ്രവേശനത്തിന് സാധ്യത വർധിക്കും.

മറ്റ് ടീമുകളുടെ കാര്യമെടുത്താൽ അയർലൻഡ് (54) സിംബാബ്‌വെയെ (53) മറികടന്ന് 11-ാം സ്ഥാനത്തെത്തി. 46 പോയിന്റോടെ യുഎസ്എ 13-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ സ്കോട്ട്‌ലൻഡ് (44) പിന്നിലായി. യുഎഇ 16 പോയിന്റോടെ കാനഡയെ മറികടന്ന് 19-ാം സ്ഥാനത്തേക്ക് മുന്നേറി.



Source link

Tags :

admin

sujithvictogenmkd@gmail.com https://news.eworldbis.in

Leave a Reply

Your email address will not be published. Required fields are marked *

Subscribe To Our Newsletter

No spam, notifications only about new products, updates.

[contact-form-7 id="b565394" title="Untitled"]

Categories

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

News Category

Tags

©2025 Newsmatic- News Magazine Wordpress Theme. All rights reserved.